സ്വന്തം ലേഖകന്‍: സുനന്ദ പുഷ്കറിന്റെ മരണം, നിര്‍ണായക ഫോണ്‍ സംഭാഷണങ്ങള്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനല്‍ പുറത്തുവിട്ടു, ചാനലിനെതിരെ ശശി തരൂര്‍. സംഭാഷണങ്ങളുടെ 19 ക്ലിപ്പുകളാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.സുനന്ദ മരിക്കുന്ന ദിവസവും അതിന് മുന്പുളള ദിവസവും നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇവ. ഇതില്‍ ലീലാ ഹോട്ടലിലെ സുനന്ദയുടെ മുറിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളും ഉള്‍പ്പെടുന്നു.
മരണം നടക്കുന്നതിന് മുന്‍പ് വരെ സുനന്ദ 307 ആം നമ്പര്‍ മുറിയിലായിരുന്നുവെന്ന് ഫോണ്‍ സംഭാഷണത്തില്‍ തരൂരിന്റെ വിശ്വസ്തന് പറയുന്നുണ്ട്. എന്നാല്‍ മൃതദേഹം കണ്ടത് 345 ആം മുറിയിലാണ എന്നും ചാനല്‍ പറയുന്നു.സുനന്ദ പുഷ്കറുമായും ശശി തരൂരിന്റെ സാഹായി ആര് കെ ശര്‍മ്മയുമായും, വിശ്വസ്തന് നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ പുഷ്കര്‍ മരണപ്പെടുന്നത്.
തെറ്റായ ആരോപണങ്ങളാണ് വാര്‍ത്തയില്‍ ഉള്ളതെന്നും കോടതിയില്‍ ഇവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മറുപടിയായി ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല