1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2017

സ്വന്തം ലേഖകന്‍: ഇറോം ശര്‍മിളയ്ക്ക് കല്യാണം തമിഴ്‌നാട്ടില്‍, വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോ. ഡെസ്മണ്ട് കുടിഞ്ഞോയുമായുള്ള വിവാഹം ഈ വര്‍ഷം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്ന് ഇറോം അറിയിച്ചു. തമിഴ്‌നാട്ടില്‍ വച്ച് നടത്തുന്ന വിവാഹത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച ഫോണ്‍ അഭിമുഖത്തില്‍ ഇറോം പറഞ്ഞു.

വിവാഹിതയാകാനുള്ള തീരുമാനത്തെ കുറിച്ച് അമ്മയോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഇറോം പറഞ്ഞു. ഉടന്‍തന്നെ അമ്മയെ വിവരം അറിയിക്കണമെന്നും സുഹൃത്തുകളെ ക്ഷണിക്കണമെന്നും ഇറോം കൂട്ടിച്ചേര്‍ത്തു. വിവാഹ ശേഷം തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കാനാണ് ഇറോമിന്റെ ആലോചന. കഴിഞ്ഞ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് ശേഷം ഇറോം രാഷ്ട്രീയം ഉപേക്ഷിച്ചിരുന്നു.

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാല്‍ ഇറോം നോട്ടയ്ക്കും പിന്നിലായത് മിക്കവരേയും ഞെട്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.