സ്വന്തം ലേഖകന്‍: വെള്ളിയോ സ്വര്‍ണ്ണമോ പ്രത്യേക രീതിയില്‍ ഉരുക്കി പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുഞ്ഞ് ഉറപ്പെന്ന് മഹാരാഷ്ട്രയിലെ ബിഎഎംഎസ് പാഠ പുസ്തകം. രണ്ട് മണി ഉഴുന്നു പരിപ്പ്, രണ്ടു മണി കടുക്, ആല്‍മരത്തിന്റെ വടക്കോട്ടുള്ള കൊമ്പ് എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് കഴിച്ചാലും ആണ്‍കുഞ്ഞിനെ ലഭിക്കുമെന്ന് പാഠ പുസ്തകം പറയുന്നു.
മഹാരാഷ്ട്രയിലെ ആയുര്‍വേദ ബിരുദ(ബിഎഎംസ്) വിദ്യാര്‍ത്ഥികളുടെ മൂന്നാം വര്‍ഷ പാഠപുസ്തകത്തിലാണ് ഈ വിവരണങ്ങള്‍. സ്ത്രീ വിരുദ്ധവും ശാസ്ത്ര വിരുദ്ധമായ വിവരണങ്ങളാണ് പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്നതെന്ന് വിമര്‍ശനവുമായി നിരവധി പേരാണ് പുസ്തകത്തിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ചരകസംഹിതയിലെ ഭാഗങ്ങളാണെന്നാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
സ്വര്‍ണ്ണത്തിലോ വെള്ളിയിലോ നിര്‍മ്മിച്ച ആണ് പ്രതിമ ഉരുക്കി പാലിലോ തൈരിലോ വെള്ളത്തിലോ ഒഴിച്ച് പുഷ്പ നക്ഷത്ര നാഴിയില്‍ കഴിച്ചാലും ആണ്‍കുഞ്ഞ് ഉണ്ടാകുമെന്നും പുസ്തകത്തില്‍ പറയുന്നു. മഹാരാഷ്ട്ര ആരോഗ്യ സര്‍വകലാശാലയുടെ മേല്‍നോട്ടത്തിലാണ് ബിഎഎംഎസ് സിലബസ് തയറാക്കുന്നത്. എന്നാല്‍ സിലബസ് തീരുമാനിക്കുന്നത് കേന്ദ്ര ആയുഷ് മന്ത്രാലയമാണെന്നും അതുകൊണ്ട് വിഷയം മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മൈശേഖര് അറിയിച്ചു.
ആണ് ഭ്രൂണം സൃഷ്ടിക്കുന്ന രീതിയെ പുംസ്വന് എന്നാണ് പറയുന്നതെന്നും ആണ്‍കുഞ്ഞുണ്ടാവാന്‍ ആഗ്രഹിക്കുന്നവര്‍ പുംസ്വന് അനുഷ്ഠാനം പിന്തുടരണമെന്നും പുസ്തകത്തില്‍ പറയുന്നു. സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ കണ്ടെത്തലാണ് പാഠപുസ്കത്തിലേത് എന്ന്
സുപ്പര്‍വൈസറി ബോര്‍ഡ് അംഗം ഗണേഷ് ബോര്ഗാഡെയാണ് ചൂണ്ടിക്കാണിച്ചത്. നേരത്തെ സ്ത്രീകളുടെ അഴകളവുകള്‍ വര്‍ണ്ണിച്ചുകൊണ്ടുള്ള പുസ്തകവും വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല