സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടമായ കടല്‍ത്തീരം ഒറ്റ രാത്രികൊണ്ട് തിരിച്ചെത്തി, അന്തംവിട്ട് നാട്ടുകാര്‍. അയര്‍ലന്‍ഡിലെ പടഞ്ഞാറന്‍ ദ്വീപിലാണ് കടലെടുത്ത് നഷ്ടമായ കടല്‍ തീരം തിരിച്ചെത്തി ഗ്രാമവാസികളെ ഞെട്ടിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് നഷ്ടപ്പെട്ട കടല്‍തീരം തിരികെ പ്രത്യക്ഷപ്പെടുത്തുന്നത് തീരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
1984ലാണ് പടിഞ്ഞാറന്‍ അയര്‍ലന്റിലുള്ള ആഷില്‍ ദ്വീപിലെ ദ്വോങ് തീരത്തെ മണല്‍ മുഴുവന്‍ കടുത്ത കൊടുങ്കാറ്റിനേയും പേമാരിയേയും തുടര്‍ന്ന് കടലെടുത്തത്. ശക്തമായ കടലാക്രമണത്തില്‍ ടണ്‍ കണക്കിന് മണല്‍ നഷ്ടമായതോടെ കുറച്ച് പാറകള്‍ മാത്രമാണ് ബീച്ചില്‍ അവശേഷിച്ചത്. ഇതോടെ സൗന്ദര്യം നഷ്ടപ്പെട്ട തീരത്തെ സഞ്ചാരികളുടെ വരവും നിലച്ചു. ബീച്ചിനു സമീപത്തുണ്ടായിരുന്ന നൂറുകണക്കിനു ഹോട്ടലുകളും ഹസ്റ്റ് ഹൗസുകളും മറ്റും അടച്ചു പൂട്ടേണ്ടി വന്നു.
എന്നാല്‍, നഷ്ടപ്പെട്ട കടല്‍ തീരം ഒറ്റ രാത്രികൊണ്ട് തിരിച്ച് ലഭിച്ച അത്ഭുതത്തിലാണ് ഗ്രാമവാസികള്‍ ഇപ്പോള്‍. ശക്തമായ വേലിയേറ്റമുണ്ടായപ്പോള്‍ 300 മീറ്ററും പ്രദേശമാണ് മണല്‍ വിരിക്കപ്പെടുകയുമായിരുന്നു. നഷ്ടപ്പെട്ട കടല്‍തീരം പോലെ വിനോദ സഞ്ചാരികളും ടൂറിസവും വീണ്ടും മടങ്ങിവരുമെന്നാണ് ഗ്രാമവാസികളുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല