രാജു വേലാംകാല (അബര്ഡീന്): വി.ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്കോട്ട്ലണ്ടിലെ ഏക ദേവാലയമായ അബര്ഡീന് സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ‘മിശിഹായുടെ സ്നേഹിതനും വിശ്വസ്തനുമായ മോര് ഗീവര്‍ഗ്ഗീസ് സഹദായേ നിനക്ക് സമാധാനം, സങ്കടപ്പെട്ടിരിക്കുന്നവര്‍ക്ക് സഹായങ്ങളെ ചൊരിഞ്ഞു കൊടുക്കുന്ന ദൈവത്തിന്റെ ശ്രീ ഭണ്ഡാരം അവിടുന്ന തന്നെയാകുന്നുവല്ലോ’ എന്ന് മദ്ധ്യസ്ഥപ്പെടുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ ശ്രീ ഭണ്ഡാരം തുറന്ന് കിട്ടുന്ന അനുഭവങ്ങള്‍ പലരും പങ്കുവയ്ക്കുന്ന ഈ ദേവാലയത്തിലെ വലിയ പെരുന്നാള്‍ അതിവിപുലമായി തന്നെ ഈ വര്‍ഷം ആഘോഷിച്ചു.
ഇടവകയുടെ കാവല്‍ പിതാവ് വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക ദിനവും 2017 മെയ് 6,7 (ശനി,ഞായര്‍) തീയതികളില്‍ അബര്ഡീന് മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ വച്ച് റവ.ഫാ.മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവയോട് കൂടി പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.
6 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.45ന് വികാരി റവ.ഫാ.എബിന് ഊന്നുകല്ലുങ്കല്‍ കൊടി ഉയര്‍ത്തിയതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് 7ന് സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.
7 ആം തീയതി ഞായറാഴ്ച രാവിലെ 11.45ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് റവ.ഫാദര്‍ മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും , വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച, ആദ്യഫല ലേലം, നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് കൊടി താഴ്ത്തുന്നതോടെ കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു.
വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നേര്‍ച്ച കാഴ്ചകളുമായി വന്നു സംബന്ധിച്ച് എല്ലാവരെയും അബെര്‍ഡീന്‍ പള്ളിയുടെ പേരില്‍ കൃതജ്ഞത അറിയിച്ചു. എല്ലാ മാസവും ഒന്നാത്തെയും മൂന്നാമത്തെയും ഞായറാഴ്ച രാവിലെ 11.45ന് വി.കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്‍ഡേ സ്കൂളും, 7 മണിക്ക് പ്രര്‍ത്ഥന യോഗവും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം,
St.Clements Episcopal Church, Matsrick Drive, AB166UF, Aberdeen, Scotland,UK
കൂടുതല്‍ വിവരങ്ങള്‍ക്കും പള്ളി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക,
വികാരി റവ.ഫാ.എബിന് ഊന്നുകല്ലുങ്കല്‍ 07736547476
സെക്രട്ടറി രാജു വേലംകാല 07789411249, 01224680500
ട്രഷറാര്‍ ജോണ്‍ വര്‍ഗ്ഗീസ് 07737783234, 01224467104
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല