1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2017

ജോണ്‍സ് മാത്യൂസ് (ആഷ്‌ഫോര്‍ഡ്): മെയ് 6ാം തീയതി ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. അഖില ലോക തൊഴിലാളി ദിനത്തോടും , അന്തര്‍ദേശീയ നേഴ്‌സിംഗ് ദിനത്തോടും (മെയ് 12) അനുബന്ധിച്ച് ആഷ്‌ഫോര്‍ഡിലെയും സമീപപ്രദേശങ്ങളിലെയും ആദുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ഈശ്വരപ്രാര്‍ത്ഥനക്കുശേഷം സദസ്സിനെ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സോനു സിറിയക്ക് അഭിസംബോധന ചെയ്തു. 201718 ലെ കര്‍മ്മപരിപാടിക്ക് തുടക്കമെന്ന നിലയില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ പ്രസക്തിയേപ്പറ്റി പ്രസിഡന്റ് ലഘുവിശദീകരണം നല്‍കി. തുടര്‍ന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും എല്ലാ അംഗങ്ങളുടെയും സജീവപങ്കാളിത്തം സമയ നിഷ്ടടോയെ ഉണ്ടാകണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

സെമിനാര്‍ RCN South Eats റീജിയണല്‍ കോര്‍ഡിനേറ്റര്‍ ക്ലെയര്‍ ഹാരിസനും ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിലെ കാര്‍ഡിയാക്ക് തീയേറ്റര്‍ മേട്രണ്‍ മിനിജാ ജോസഫും സംസാരിച്ചു. തൊഴിലാളി യൂണിയന്റെ പ്രസക്തിയെപ്പറ്റിയും തൊഴിലാളിയുടെ അവകാശങ്ങള്‍, തൊഴില്‍മേഖലയിലെ ഉന്നമനം, നഴ്‌സിംഗ് മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി RCN പ്രതിനിധി പഠനക്ലാസ്സില്‍ പ്രതിപാദിച്ചു.

റീവാല്യുവേഷന്‍, ഡോക്യുമെന്റേഷന്‍, ലീഡര്‍ഷിപ്പ്, ആശയവിനിമയം, ജോലി സ്ഥലത്ത് അനുവര്‍ത്തിക്കേണ്ട സ്വാഭാവരീതികള്‍ എന്നിവയെപ്പറ്റി മിനിജാ ജോസഫ് വിശദവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് എടുത്തു. പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളും മിനിജ നല്‍കി. ഈ സെമിനാര്‍ വളരെയേറെ ഉപകാരപ്രദമായെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.ശേഷം AMAയുടെ സെക്രട്ടറി രാജീവ് തോമസ് സെമിനാര്‍ നയിച്ചവര്‍ക്കും പങ്കെടുത്ത എല്ലാ പ്രതിനിധഇകള്‍ക്കും നന്ദി രേഖപ്പെടുത്തി. സെമിനാര്‍ നയിച്ച ക്ലെയര്‍ ഹാരിസനും മിനിജാ ജോസഫിനും ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഉപഹാരം നല്‍കുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.