സ്വന്തം ലേഖകന്‍: യുപിയില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് എസ്ഐയുടെ കരണം പുകച്ച് സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അനന്തിരവന്, ചിത്രങ്ങള്‍ വൈറല്‍. വടക്കന്‍ ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംഎല്‍സി അംഗം രമേശ് യാദവിന്റെ അനന്തരവന് 24 കാരനായ മോഹിതാണ് സ്റ്റേഷനില്‍ കയറി എസ്ഐയെ തല്ലിയ വിരുതന്. ഇറ്റായിലെ പോലീസ് സ്റ്റേഷനില്‍ ലഭിച്ച സ്വീകരണം മോശമാണെന്ന് ആരോപിച്ചായിരുന്നു രോഹിതിന്റെ പ്രകടനം.
‘എന്റെ പേര് മോഹത് യാദവ്’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവാവിന്റെ മര്‍ദ്ദനമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇത് തടയാനെത്തിയ മറ്റ് പോലീസുകാരെ ഇയാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റൊരു പോലീസുകാരന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു വലിച്ചതായും ആക്ഷേപമുണ്ട്. പ്രദേശത്തെ ഒരു ആശുപത്രിയില്‍ ഒരു ബന്ധുവിനെയും കൊണ്ട് എത്തിയ ഇയാള്‍ എക്സ്റേ എടുക്കുന്നതിന് ഊഴം കാത്തിരിക്കാന്‍ പറ്റില്ലെന്നും മുന്തിയ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.
ഇതിന് വഴങ്ങാതിരുന്ന ലാബ് ടെക്നീഷ്യനെ ഇയാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എസ്.ഐ ജിതേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് രോഹിതിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനില്‍ എത്തിയ ഉടനെ യുവാവ് ക്ഷുഭിതനായി എസ്ഐയെ കരണത്തടിക്കുകയായിരുന്നു. ഡ്യുട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ ഇയാളെ അറസ്റ്റു ചെയ്തു.
യാദവ് മദ്യലഹരിയിലായിരുന്നുവെന്ന് ഒരു പോലീസുകാരന് പറഞ്ഞു. യാദവിന്റെ പിതാവ് നാട്ടില്‍ ആയുധശാല നടത്തുകയാണ്.സമാജ്വാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ പല നേതാക്കളുടെയും നിയമസഭാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് സമാനമായ പെരുമാറ്റം പോലീസിനു മറ്റ് ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്കുണ്ടായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥ് നിയമം കൈയ്യിലെടുക്കാന്‍ ആരേയും അനുവദിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല