സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈവെട്ടിയ വീട്ടമ്മക്കെതിരെ കേസ്. ലാഹോറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഷെക്കിന്പുര ഗ്രാമത്തിലാണു സംഭവം. ഷഫാകത് ബീബി എന്ന സ്ത്രീയുടെ വീട്ടില്‍ കന്നുകാലി നോട്ടക്കാരനായ ഇര്ഫാന് എന്ന കൗമാരക്കാരന്റെ വലതുകൈയാണു പുല്ലരിയല്‍ യന്ത്രം ഉപയോഗിച്ചു വെട്ടിമാറ്റിയത്.
പ്രതിമാസം മൂവായിരം രൂപ ശമ്പളം നലകാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇര്‍ഫാനെ ജോലിക്കെടുത്തതെന്ന് അവന്റെ മാതാവ് ജാനറ്റ് ബീബി പറഞ്ഞു.
കഴിഞ്ഞ!യാഴ്ച ഇര്ഫാന് ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഷഫാകത് ബീബിയെ സമീപിച്ചു. എന്നാല്‍ ജോലി പൂര്‍ത്തിയാക്കാതെ ശമ്പളം ചോദിച്ചു എന്നാരാപിച്ചു അവര്‍ ഇര്‍ഫാന്റെ കൈ വെട്ടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കൈവെട്ടു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം വിസമ്മതിച്ചു. പിന്നീട് മാതാവ് ജാനറ്റ് സെഷന്‍സ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തത്.ഷഫാകത് ബീബി, സഹോദരന് സഫര്‍ തരാര്‍ എന്നിവരും മറ്റു രണ്ടു പേരുമാണു പ്രതികള്‍. സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ടു നല്കാന് പാക് പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് പോലീസിന് നിര്‍ദേശം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല