സോബിച്ചന് കോശി: 2004 മുതല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികളുടെ സാംസ്കാരിക സാമൂഹിക കലാകായിക രംഗങ്ങളിലെ ഉന്നതിക്കും സമഭാവനക്കും വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന കെസിഎയുടെ 2017 – 18 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. കെസിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കപ്പൂര്‍വ്വം മുന്പോട്ട് നയിച്ച് സാമൂഹിക സാംസ്കാരിക മേഖലയിലെ സംഘടനാ പാടവം കൊണ്ടും പരിചയ സമ്പന്നത കൊണ്ടും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സോബിച്ചന് കോശിയെ വീണ്ടും അസോസിയേഷന് ഐക്യകണ്ഠേനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
കെസിഎയുടെ രൂപീകരണം മുതല്‍ സംഘടനയുടെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും നിറസാന്നിധ്യം കൊണ്ട് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ മലയാളികള്‍ക്കിടയിലെ സുപരിചിതനായ ബിന്ദു സുരേഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെസിഎയുടെ ഈ വര്‍ഷത്തെ ട്രഷററായി ഡിക്ക് ജോസിനെ തിരഞ്ഞെടുത്തു. ആദ്യകാല മെമ്പറും മുന്‍ സെക്രട്ടറിയുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെസിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന രാജീവ് വാവയെ ജോയിന്റ് സെക്രട്ടറിയായും സുധീഷ് തോമസിനെ ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. മുന്‍ ട്രഷറര്‍ ആയിരുന്ന സജി വര്‍ഗീസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
സൈജു മാത്യു, മിനി ബാബു, ഡേവിസ് പപ്പു, ജിജു സെബാസ്റ്റ്യന്‍, സൈജു എം.ജി, സജി മത്തായി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കെസിഎയുടെ രൂപീകരണത്തിനായി സമാനതകളില്ലാതെ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും തന്റെ കഴിവും പ്രവര്‍ത്തന പരിചയവും കൊണ്ട് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ നിറസാന്നിധ്യമായി പ്രവര്‍ത്തിച്ച സെക്രട്ടറി തോമസിനെ കെസിഎ സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ആയും തിരഞ്ഞെടുത്തു. കെസിഎയുടെ കലാകായിക സാംസ്കാരിക മേഖലകളില്‍ ഉജ്ജ്വല നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന ടിന്റോ റോക്കിയെയും റണ്‍സ് മോന് എബ്രഹാമിനെയും എക്സിക്യൂട്ടീവ് പിആര്‍ഒമാരായി തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല