1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2017

സ്വന്തം ലേഖകന്‍: 400 പത്രങ്ങളില്‍ പരസ്യം, 900 നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍, എന്‍.ഡി.എ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനായി പൊടിക്കുന്നത് കോടികള്‍. മെയ് 16 മുതല്‍ ജൂണ്‍ 5 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുക. ഒപ്പം പുതിയ ഇന്ത്യ എന്ന ക്യാംപെയ്‌നും സര്‍ക്കാര്‍ തുടക്കം കുറിക്കും. മെയ് 16ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് ബംഗളുരു, ഡല്‍ഹി, ജയ്പൂര്‍, കോട്ട, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. രാജ്യത്തെ നാനൂറ് പത്രങ്ങളില്‍ ആഘോഷ പരിപാടികളുടെ പരസ്യം നല്‍കും. റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളിലും പരസ്യം നല്‍കും. ഇതിന് പുറമെ രാജ്യത്തെ 900 നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കും. 500 നഗരങ്ങളില്‍ സബ്കാ സാത്ത് സബ് കാ വികാസ് പദ്ധതി നടപ്പിലാക്കും.

27, 28 തീയതികളില്‍ കേന്ദ്രമന്ത്രിമാര്‍ മാധ്യമങ്ങളെ കാണും. ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ 300 മള്‍ട്ടി മീഡിയ പ്രദര്‍ശനങ്ങള്‍ നടത്തും. വിവിധ മന്ത്രാലയങ്ങള്‍ യു.പി.എ, എന്‍.ഡി.എ ഭരണങ്ങള്‍ താരതമ്യം ചെയ്ത് ലഘുലേഖ പുറത്തിറക്കും. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്കും വേണ്ടി ആകര്‍ഷകമായ പദ്ധതികള്‍ അവതരിപ്പിക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.