സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ക്രൈസ്തവ പീഡനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണില്‍ ബില്ലി ഗ്രഹാം ഇവാജലിസ്റ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച ലോക ഉച്ചകോടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ആഗോള ഭീകര സംഘനയ്ക്കു നേരെ ആഞ്ഞടിച്ചത്.
ലോകമെമ്പാടും ക്രൈസ്തവ വിശ്വാസം ഉപരോധത്തിന് കീഴിലാണ്. ക്രിസ്തുവിന്റെ അനുകാരികള്‍ സഹിക്കുന്നതിനേക്കാള്‍ എതിര്‍പ്പോ വെറുപ്പോ മറ്റു വിശ്വാസികള്‍ നേരിടുന്നില്ല. ക്രിസ്തുവിന്റെ സുവിശേഷത്തോടുള്ള വിദ്വേഷത്തിന്റെ പേരിലുള്ള ക്രൂര പീഡനമായിട്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കാണുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് ഭീകരരാണെന്നു പ്രസിഡന്റിന് അറിയാമെന്നും പെന്‍സ് പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തിനായി നിലകൊള്ളുന്നവര്‍ക്കെതിരേ ഐഎസ് നടത്തുന്നത് വംശഹത്യക്ക് തുല്യമായ കുറ്റകൃത്യമാണ്. ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ അമേരിക്ക ലോകമെമ്പാടുമുള്ള ആളുകളുടെ മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും തുടര്‍ന്നും നിലകൊള്ളുമെന്നും പെന്‍സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല