സ്വന്തം ലേഖകന്‍: ശശി തരൂരിന്റെ ‘ഫരാഗോ’ പ്രയോഗത്തില്‍ ഞെട്ടി ഓക്സ്ഫോര്‍ഡ് ഡിക്ഷണറി അധികൃതരും. അര്‍ണാബ് ഗോസ്വാമിക്കെതിരെ തരൂരിന്റെ ട്വീറ്റില്‍ ഉപയോഗിച്ച ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥം തേടി ഓക്സ്ഫോര്‍ഡ് ഓണ്‍ലൈന്‍ ഡിക്ഷനറിയില്‍ എത്തിയവരുടെ എണ്ണമാണ് ഡിക്ഷനറി അധികൃതരെ ഞെട്ടിച്ചത്. സങ്കരം, സമ്മിശ്ര പദാര്‍ത്ഥം എന്നൊക്കെയാണ് ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥം.
പൊതുവെ കടുകട്ടി വാക്കുകള്‍ ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റില്‍ എല്ലാവരും തെരഞ്ഞ വാക്കാണ് ഫരാഗോ. തന്റെ ട്വീറ്റില്‍ ശശി തരൂര്‍ ഫരാഗോ എന്ന വാക്ക് ഉപയോഗിച്ചതിന് ശേഷമാണ് അതിന്റെ അര്‍ത്ഥം തേടി വന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്ന് ഓക്സ്ഫോര്‍ഡ് അധികൃതര്‍ ട്വീറ്റില്‍ വെളിപ്പെടുത്തി.
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് അര്‍ണാബ് ഗോസ്വാമി ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കവെയാണ് തരൂര്‍ ഫരാഗോ എന്ന വാക്ക് ഉപയോഗിച്ചത്. അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക്കാണ് ആരോപണം ഉന്നയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല