1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2017

സ്വന്തം ലേഖകന്‍: ഉസാമ ബിന്‍ ലാദന്റെ ജീവന് പകരം ചോദിക്കാന്‍ മകന്‍ വരുന്നു, ഒപ്പം പുതിയ രൂപത്തില്‍ അല്‍ ഖായിദയും, വെളിപ്പെടുത്തലുമായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍. 2001 ലെ ഭീകരാക്രമണത്തിനു ശേഷം അല്‍ ഖായിദയെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസ് നിയോഗിച്ച സംഘത്തെ നയിച്ച അലി സി.ബി.സി. ന്യൂസിന്റെ 60 മിനിറ്റ്‌സ് എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2011 മേയില്‍ പാകിസ്താനിലെ ആബട്ടബാദില്‍ ലാദനെ വധിക്കുന്നതിനായി അമേരിക്ക നടത്തിയ സൈനികാക്രമണത്തിനിടെ പിടിച്ചെടുത്ത ലാദന്റെ മകന്‍ ഹംസയുടെ കത്തുകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും അലി പറയുന്നു. ലാദന്‍ കൊല്ലപ്പെടുമ്പോള്‍ 22 വയസ്സുണ്ടായിരുന്ന ഹംസ പിതാവിനെ ആരാധിച്ചിരുന്നെന്ന് കത്തുകളില്‍നിന്ന് വ്യക്തമാണ്. ലാദന്റെ വഴികളെ പിന്തുടരാന്‍ ആഗ്രഹിച്ചിരുന്ന ഹംസയെ കുട്ടിയായിരുന്നപ്പോള്‍ തന്നെ അല്‍ഖായിദ നേതാവായി പരിഗണിച്ചിരുന്നു.

സംഘടനയുടെ പ്രചാരണവീഡിയോകളില്‍ പലപ്പോഴും തോക്കുമായി ഹംസ പ്രത്യക്ഷപ്പെട്ടിരുന്നെന്നും സംസാരത്തിലും പിതാവിനെ ഓര്‍മിപ്പിക്കുന്നയാളാണ് ഹംസയെന്നും അലി പറഞ്ഞു. അടുത്തിടെ പുറത്തുവന്ന ഹംസയുറ്റെ ശബ്ദരേഖയില്‍ ലാദന്‍ ഉപയോഗിച്ചിരുന്ന വാക്കുകളും പ്രയോഗങ്ങളും അതേപടി ആവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ നാലു ശബ്ദരേഖകളാണ് ഹംസയുടേതായി പുറത്തുവന്നത്. ബിന്‍ ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്താനോടും ചെയ്തതിന് പകരം വീട്ടുമെന്നും അമേരിക്ക അതിന്റെ ദുരന്തഫലം അനുഭവിക്കുമെന്നുമാണ് ഹംസ ശബ്ദരേഖകളില്‍ ആവര്‍ത്തിക്കുന്നതെന്നും അലി വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ് അമേരിക്ക ഹംസയെ പ്രത്യേകം ശ്രദ്ധിക്കേണ്ട ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2011 മേയ് രണ്ടിന് പാകിസ്താനിലെ അബോട്ടാബാദിലെ ഒളിതാവളത്തില്‍ കടന്നാണ് യു.എസ് നേവി സീല്‍ ലാദനെ കൊലപ്പെടുത്തിയത്. അന്ന് അവിടെ നടത്തിയ തെരച്ചിലിലാണ് ഈ കത്തുകള്‍ കണ്ടെടുത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.