1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2017

സ്വന്തം ലേഖകന്‍: വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ, അമേരിക്കയുടെ പ്രതികരണവും കാത്ത് ആശങ്കയോടെ അയല്‍ രാജ്യങ്ങള്‍. അമേരിക്കയുടെ അന്ത്യശാസനവും ദക്ഷിണ കൊറിയയുടേയും ചൈനയുടേയും എതിര്‍പ്പുകളും അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത പുറത്തുവിട്ടത്.

തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്നും വടക്കുപടിഞ്ഞാറു മാറി തീര നഗരമായ കുസോംഗിലാണ് പരീക്ഷണം നടന്നതെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ കുസോങ്ങില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. എകദേശം 700 കിലോ മീറ്റര്‍ പ്രഹരശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്.
മിസൈല്‍ പരീക്ഷണത്തെ ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു.

രാജ്യത്തിന് സമീപത്തെ കടലില്‍ പതിക്കുന്നതിന് മുമ്പ് മുപ്പത് മിനുട്ട് മിസൈല്‍ സഞ്ചരിച്ചതായും ജപ്പാന്‍ അറിയിച്ചു. കഴിഞ്ഞ മാസം ഉത്തര കൊറിയ നടത്തിയ രണ്ട് മിസൈല്‍ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊറിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയാല്‍ ഗുരതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് വകവെക്കാതെയാണ് കൊറിയയുടെ നടപടി. കൊറിയയുടെ മിസൈല്‍ പ്രകോപനത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് ലോകം. 1962; യുഎസും സോവിയറ്റ് യൂണിയനും ആണവ മിസൈലുകളുമായി മുഖാമുഖം നിന്ന ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയോടാണ് പുതിയ സാഹചര്യങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ മിസൈല്‍ പരീക്ഷണത്തോട് ട്രംപ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.