സ്വന്തം ലേഖകന്‍: 150 രാജ്യങ്ങളിലായി 2 ലക്ഷത്തോളം കമ്പ്യൂട്ടറുകള്‍ തകര്‍ത്ത് റാന്‍സംവെയര്‍ സൈബര്‍ ആക്രമണം, യുകെയിലെ ആശുപത്രികള്‍ സാധാരണ നിലയിലേക്ക്, തിങ്കളാഴ്ച വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ചയോടെ 97% ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് വ്യക്തമാക്കി. തിങ്കളാഴ്ചയോടെ ജി.പി സര്‍ജറികളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാകുമെന്നും, സാങ്കേതിക സംവിധാനങ്ങളിലെല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചു തുടങ്ങിയതായും സൈബര്‍ ആക്രമണത്തില്‍ രോഗികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും സേവനങ്ങളിലും സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 99 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കപ്യൂട്ടറുകളാണ് റാന്സംവൈറസിന്റെ ആക്രമണത്തിന് ഇരയായ്യത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇംണ്ടിലേയും സ്കോട്ട്ലണ്ടിലെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ആശുപത്രികളുടെ കംപ്യൂട്ടര്‍ ശ്യംഖല വൈറസ് പിടിച്ചടക്കിയത്. ഇതോടെ 48 ആശുപത്രികളിലെ ജിപി സംവിധാനവും മറ്റു പ്രവര്‍ത്തനങ്ങളും പാടേ താളംതെറ്റി.
സൈബര്‍ അക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ വീണ്ടും ആക്രമണമുണ്ടാകുമെന്നു കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധന്മാര് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച മറ്റൊരു ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യൂറോപോള്‍ ഡയറക്ടര്‍ റോബ് വെയ്ന്റൈറ്റ് മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച രാവിലെ ആളുകള്‍ ജോലിക്കായി കമ്പ്യൂട്ടറുകള്‍ ഓണ്‍ ചെയ്യുമ്പോള്‍ മാത്രമേ ആക്രമണത്തിന്റെ ആഘാതം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ചാരപ്രവൃത്തി ഉള്‍പ്പെടെയുള്ളവക്ക് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉപയോഗിച്ച ടൂള്‍കിറ്റിലെ ഒരു നിര്‍ണായക പിഴവ് കണ്ടെത്തി അതിന്റെ സഹായത്തോടെയാണ് ഹാക്കര്‍മാര്‍ ലോകം മുഴുവന്‍ ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ കമ്പ്യൂട്ടറുകളും ഹാക്ക് ചെയ്യപ്പെട്ടു. മറ്റു രാജ്യങ്ങളില്‍ ബാങ്കുകള്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍, വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആക്രമണത്തിന് ഇരയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല