സ്വന്തം ലേഖകന്‍: നരേന്ദ്രമോദിയുടെ പൊതുപരിപാടികളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന മുസ്ലീം യുവതി വ്യാജയെന്ന് സമൂഹ മാധ്യമങ്ങളില്‍ ആരോപണം, തെളിവായി യുവതിയുടെ തട്ടമിടാത്ത ചിത്രങ്ങള്‍. മോദി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പര്‍ദ്ദയും തട്ടവും ധരിച്ചെത്തി ആര്.എസ്.എസ്സിനും ബി.ജെ.പിയ്ക്കും പിന്തുണയുമായി പ്രകടനവും പൂജയുമെല്ലാം നടത്തുമായിരുന്ന ഇവര്‍ പലപ്പോഴും ക്യാമറകളുടെ ശ്രദ്ധാ കേന്ദ്രമാകാറുണ്ട്.
എന്നാല്‍ തട്ടമില്ലാതെയുള്ള ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ യുവതിയുടെ മേല്‍ സംശയം ഉയര്‍ത്തിയിരിക്കുന്നത്. ആര്.എസ്.എസ്സിന്റെ പരിപാടിയ്ക്ക് മാത്രമേ ഇവര്‍ തട്ടം ധരിക്കാറുള്ളുവോ എന്നാണ് പലരും ചോദിക്കുന്നത്. ബി.ജെ.പിയുടെ വിജയാഹ്ലാദ പ്രകടനം, മോദിയുടെ റോഡ്ഷോക്ക് പൂക്കളെറിയല്‍, രാഖികെട്ടല്‍, യോഗി ആദിഥ്യനാഥിന്റെ വിജയാഘോഷം, മുത്തലാഖിനെതിരേ ഹനുമാന് പൂജ, പശുസംരക്ഷണത്തിനുള്ള കണ്വെന്ഷന് തുടങ്ങി നിരവധി പരിപാടികളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇവരുടെ ഫോട്ടോ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുമുണ്ട്. എന്നാല്‍ യുവതിയുടെ തട്ടമിടാത്ത ചിത്രം പുറത്തുവന്നതോടെ യുവതിയെ തട്ടമീടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ എത്തിക്കുന്നതാണോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന സംശയം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല