സ്വന്തം ലേഖകന്‍: സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്‌മെന്റ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ആരോഗ്യ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് റസിഡന്റ് ഡോക്ടര്‍മാരെ വിദേശത്തു നിന്നു റിക്രൂട് ചെയ്യുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ എച്ച് ആര്‍ ഡയറക്ടര്‍ ഡോ.ആയിദ് അല്‍ഹാരിസിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിരവധി സ്വദേശി ഡോക്ടര്‍മാര്‍ റെസിഡന്റ് ഡോക്ടര്‍മാരായി തൊഴില്‍ തേടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്ത പദ്ധതി തയ്യാറാക്കി. ഇതിന്റെ ഭാഗമായി വിദേശ ഡെന്റല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കും. പൊതു, സ്വകാര്യ മേഖലയില്‍ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് വിസ അനുവദിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയ തൊഴില്‍ മന്ത്രാലയം ഷോപ്പിംഗ് മാളുകള്‍, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുളള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കാത്ത മേഖലകളില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തിന്റെ ഭാഗമായി സ്വദേശി ജീവനക്കാരുടെ എണ്ണം ഉയര്‍ത്തും. ഇതുസംബന്ധിച്ച് പരിഷ്‌കരിച്ച നിതാഖാത്ത് ഡിസംബറില്‍ പ്രാബല്യത്തില്‍വരുമെന്ന് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല