സ്വന്തം ലേഖകന്‍: കാശ്മീര്‍ താഴ്വരയില് ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്. സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരനാണ് സ്വന്തമായി ഫേസ്ബുക്ക് മാതൃകയില്‍ സമൂഹ മാധ്യമ വെബ്സൈറ്റ് വികസിപ്പിച്ചത്. കാഷ്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സെയാന്‍ സ്വന്തമായി ഫെയ്സ്ബുക്ക് വികസിപ്പിച്ചത്.
സുഹൃത്തായ ഉസൈന്‍ ജാനുമായി ചേര്‍ന്നാണ് ഷഫീഖ് കാശ്ബുക്കിന് രൂപം നല്‍കിയത്. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലാണ് കാശ്ബുക്ക് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ തന്നെ ആയിരത്തോളം പേര് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും എല്ലാ സൗകര്യങ്ങളുമുള്ള കാശ്ബുക്കില് സാധനങ്ങള്‍ വാങ്ങാനും വില്ക്കാനുമുള്ള ഫീച്ചറുകളുമുണ്ട്.
കശ്മീരി ഭാഷയിലും കാശ്ബുക്കില് ആശയവിനിമയം നടത്താം. ചെറുപ്പത്തില്‍ തന്നെ സാങ്കേതിക വിദഗ്ദനായിരുന്ന ഷഫീഖിന് കമ്പ്യൂട്ടര്‍ എഞ്ചിനീയറാകണമെന്നാണ് ആഗ്രഹം. ഷെഫീഖിന്റെ സംരംഭങ്ങള്‍ക്ക് വ്യവസായിയായ പിതാവിന്റെയും സര്‍ക്കാര്‍ ജീവനക്കാരിയായ അമ്മയുടെയും പൂര്‍ണ പിന്തുണയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല