അബിന്‍ ബേബി: വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സങ്കടനപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകയില ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസ്സോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് ) നു നവനേതൃത്വം. പ്രെസിഡന്റായി ശ്രീ: വിനു ഹോര്‍മിസ്, സെക്രെട്ടറിയായി ശ്രീ: ജോബി ജോസ്, ട്രെഷററായി ശ്രീ:വിന്‍സെന്റ് കുര്യാക്കോസ് , വൈസ് പ്രസിഡന്റ്ആയി ശ്രീമതി: സിജി സോണി, ജോയിന്റ് സെക്രട്ടറിആയി ശ്രീ: ടോമി ജോസഫ്, പി.ര്‍.ഓ. ആയി ശ്രീ: എബിന്‍ ബേബി എന്നിവര്‍ ചുമതലയേറ്റു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് ആയി ജിജോമോന്‍ ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് ആയി ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന്‍ എന്നിവരേയും തിരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടങ്ങളിലെ അസ്സോസിയേഷന്റ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ പുതിയ നേതൃത്തത്തിനു കഴിയും എന്നസങ്കടനയുടെ വിശ്വാസത്തെ തുടര്‍ന്നാണ് ഇവരെ കമ്മിറ്റി ഐക്യകണ്‌ഠേന തെരഞ്ഞടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല