സ്വന്തം ലേഖകന്‍: ജിഎസ്ടി നികുതി ഘടന നിശ്ചയച്ചു, ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറയും. ചരക്ക് സേവന നികുതി നിരക്കുകളില്‍ ധാരണയായപ്പോള്‍ 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയാണ് നികുതി ഈടാക്കുക. പാല്, ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീനഗറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് 1200 ഉത്പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചത്.
ജിഎസ്ടി കൗണ്‍സലിന് ശേഷം അരുണ്‍ ജെയ്റ്റ്ലി പുതിയ ജിഎസ്ടി നിരക്കുകള്‍ പുറത്ത് വിട്ടത്. പഞ്ചാസാര, കാപ്പി, തേയില തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.
ഏഴ് ശതമാനം ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 14 ശതമാനം ഉത്പന്നങ്ങള്‍ അഞ്ചു ശതമാനം നികുതിയിലും 17 ശതമാനം ഉത്പന്നങ്ങള്‍ 12 ശതമാനം നികുതിയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 43 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതിയിലാണ് ഉള്‍പ്പെടുന്നത്. പുതിയ ഘടന പ്രകാരം 5 മുതല്‍ 28 ശതമാനം വരെയാണ് നികുതി നിരക്ക്.
12, 18 ശതമാനമായിരിക്കും അടിസ്ഥാന നിരക്ക്. കല്‍ക്കരിക്ക് 5 ശതമാനം നികുതിയും ടണ്ണിന് 400 രൂപ വീതം ലെവിയും ആകും. അതേസമയം സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളുടെ നികുതി ഘടന നിശ്ചയിച്ചിട്ടില്ല. കാപ്പി, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്ക് 5 ശതമാനം നിരക്കില്‍ നികുതിയാകുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ വ്യക്തമാക്കി. ജൂലൈ ഒന്ന് മുതലാണ് ജിഎസ്ടി പ്രാബല്യത്തില്‍ വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല