സ്വന്തം ലേഖകന്‍: ഇറാനില്‍ ഹസന്‍ റൂഹാനിക്ക് പ്രസിഡന്റായി രണ്ടാമൂഴം, തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടെന്ന് എതിരാളി ഇബ്രാഹീം റെയ്‌സി. ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാം തവണയാണ് റൂഹാനി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നാല് കോടി പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ നേടിയാണ് റൂഹാനിയുടെ വിജയം
നിലവിലുള്ള പ്രസിഡന്റും പുരോഗമനവാദിയുമായ ഹസന്‍ റൂഹാനിയും യാഥാസ്ഥിതിക നിലപാടുകാരനായ ഇബ്രാഹിം റയിസിയും തമ്മിലാണു പ്രധാന മല്‍സരം നടന്നത്.റൂഹാനിക്ക് 58.6 ശതമാനവും എതിരാളിയായ ഇബ്രാഹിം റയിസിക്ക് 39.8 ശതമാനവും വോട്ടാണ് ലഭിച്ചത്. മറ്റു രണ്ടു സ്ഥാനാര്‍ഥികളായ മുസ്തഫ ഹാഷിം ഇതാബ, മുസ്തഫ മിര്‍ സാലിം എന്നിവര്‍ക്ക് ഓരോ ശതമാനം വീതം വോട്ടും ലഭിച്ചിട്ടുണ്ട്.
നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടിയപ്പോഴൊക്കെ വിജയിച്ച ചരിത്രമാണ് 1981 മുതല്‍. വിജയിക്കാന്‍ 50 ശതമാനത്തിലേറെ വോട്ടാണ് വേണ്ടിയിരുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രധാന എതിരാളിയായ ഇബ്രാഹിം റെയ്‌സി രംഗത്തെത്തി. ഒരു യഥാസ്ഥിതി പുരോഹിതനാണ് ഇബ്രാഹിം. തെരഞ്ഞെടുപ്പില്‍ റൂഹാനിയുടെ അനുയായികള്‍ ബൂത്തില്‍ കടന്ന് പ്രചാരണം നടത്തിയെന്നും ഇബ്രാഹിം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല