സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് ഒരു വീട്ടില്‍ പൂജയ്ക്കെത്തിയ കൊല്ലം പത്മന ആശ്രമത്തിലെ ഗംഗാ ശാശ്വതപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി കത്തി ഉപയോഗിച്ച് മുറിച്ചത്.
അഞ്ചു വര്‍ഷമായി സ്വന്തം വീട്ടുകാരുമായി പരിചയമുള്ള സ്വാമി അത് മുതലെടുത്ത് മൂന്ന് വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും സഹിക്ക വയ്യാതെയാണ് താന്‍ കത്തിയുമായി സ്വാമിയെ നേരിട്ടതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
കേസില്‍ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ സ്വാമിക്കെതിരെ വനിതാ കമീഷന് സ്വമേധയാ കേസെടുത്തിരുന്നു. മുറിവേറ്റ സ്വാമിയെ വീട്ടുകാര്‍ രാത്രി തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്വാമിയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.
അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി സ്വാമി നിരന്തരം വരാറുണ്ടായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വാമിയെ കോടതിയില്‍ ഹാജരാക്കും.
യുവതിയുടെ അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് സ്വാമി പൊലീസിനു നല്കിയ മൊഴി. അതിനിടെ, ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി.
യുവതിയുടെ നടപടി ഉദാത്തവും ധീരവുമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രതിക്ക് ആശ്രമവുമായി ബന്ധമില്ലെന്ന് കൊല്ലം ആശ്രമം അധികൃതര്‍ അറിയിച്ചു. 15 വര്‍ഷം മുന്‍പ് ആശ്രമം വിട്ടയാളാണ് സ്വാമി. ആശ്രമത്തില്‍ പലരും വന്നു താമസിക്കാറുണ്ട്. അത്തരത്തില്‍ ഇയാളും ഇവിടെയെത്തിയതാകാമെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല