സ്വന്തം ലേഖകന്‍: സ്വാമി കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി, സ്വാമി 40 ലക്ഷം രൂപ തട്ടിയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം ഛേദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെ ജൂണ്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ആശുപത്രിയില്‍ തുടരാന്‍ അനുവദിച്ചിരുന്നു.
മജിസ്ട്രേറ്റിനെ ആശുപത്രിയില്‍ എത്തിച്ചാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതി തങ്ങളില്‍ നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്തതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഭൂമി വാങ്ങാനാണെന്നു പറഞ്ഞ് പണം വാങ്ങിയെന്നാണു പരാതി. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുകയാണെന്നു പോലീസ് പറഞ്ഞു.
പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പോലീസിനു നല്കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി. മുറിയിലുണ്ടായിരുന്ന കത്തി കാട്ടി സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും താന്‍ കത്തി പിടിച്ചുവാങ്ങി ലിംഗം മുറിച്ചുമാറ്റുകയായിരുന്നുവെന്നും യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കി. കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചെന്നാണ് യുവതി നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയത്.
യുവതിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പോലീസിനോടു പറയാന്‍ വൈമനസ്യം കാട്ടിയ യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ മാതാവിനു പങ്കുള്ളതായി സംശയിക്കുന്നുവെന്നാണു മൊഴി. മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല