സ്വന്തം ലേഖകന്‍: അതിവേഗ ഇന്റര്‍നെറ്റിനായി മൂന്നു ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ. ഒന്നര വര്‍ഷത്തിനിടെയാണ് മൂന്ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ സംഘടന ശൂന്യാകാശത്ത് എത്തിക്കുക. ജൂണിലാണ് ആദ്യ ഉപഗ്രഹമായ ജിഎസ്എടി19 വിക്ഷേപിക്കുക. ഇതിന് ശേഷം ഒന്നര വര്‍ഷത്തിനുള്ളില്‍ ജിഎസ്എടി11ന്നും 20തും വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കിരണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവ മൂന്നിന്റെയും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്താകമാനം ലഭിച്ചു തുടങ്ങമെന്നാണ് കരുതുന്നത്. മുന്‍പത്തെ അപേക്ഷിച്ച് വമ്പന്‍ വേഗതയാണ് ഇതിന് കരുതുന്നത്. നേരത്തെ വിക്ഷേപിച്ച സമാന ഉപഗ്രഹങ്ങള്‍ ഡാറ്റാ സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് ആയിരുന്നുവെങ്കില്‍ പുതുതില് നാല് ജിഗാബൈറ്റ് ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം പതിപ്പായ ജിഎസ്എടി 11 ല്‍ 13 ജിഗാബൈറ്റ് ഡാറ്റാ കൈമാറുന്നതിനുള്ള ശേഷിയുമുണ്ട്.
എറ്റവും അവസാനം വിക്ഷേപിക്കപ്പെടുന്ന ജിഎസ്എടി 20 സെക്കന്റില്‍ 60 മുതല്‍ 70 ജിഗാബൈറ്റ് ഡാറ്റയാണ് കൈമാറുക. ജിഎസ്എല്‍വി എംകെ മൂന്നാണ് ഇതിനെ വഹിച്ചുകൊണ്ടു കുതിക്കുക. വരും തലമുറ വിക്ഷേപണ വാഹനമായാണ് ജിഎസ്എല്‍വി എംകെ 3 കരുതുപ്പെടുന്നത്. തദ്ദേശിയാമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്ഞ്ചിനാണിതില് ഉപയോഗിക്കുന്നത്. നാല് ടണ്‍ വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ജിഎസ്എല്‍വിക്ക് കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല