ബ്രിട്ടനിലെ ഏറ്റവും വിലകൂടിയ ലോട്ടറിയുടെ ജേതാവിന് കിട്ടിയ പണം എങ്ങനെ ചിലവാക്കാം എന്ന കാര്യത്തില്‍ തീര്‍ച്ചയായും ചില സന്ദേഹങ്ങള്‍ കാണും. നിനച്ചിരിക്കാതെ കയ്യില്‍ കിട്ടിയ 161മില്യണ്‍ പൗണ്ട് വെറുതെയങ്ങ് പൊട്ടിച്ചു കളയണമെന്ന് ആരും ആഗ്രഹിക്കില്ല. ഞങ്ങള്‍ക്ക് ഈ ലോട്ടറി അടിച്ചില്ലല്ലോ എങ്ങനെ ചിലവാക്കുമെന്ന് അടിച്ചശേഷം തീരുമാനിച്ചാല്‍ പോരേ എന്ന് പറയുന്നവരുണ്ടാകും. അവരോട് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ ഈ ലോട്ടറി എടുക്കുന്നയാളാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ 161 മില്യണ്‍ പൗണ്ട് കിട്ടിക്കൂടായെന്നില്ല. പ്രതീക്ഷിക്കാതെ ഇത് കയ്യില്‍ കിട്ടിയാല്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് ആദ്യമേ അക്കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് വയ്ക്കുന്നത് നന്നായിരിക്കും.
ചിലര്‍ നിനച്ചിരിക്കാതെ ലഭിക്കുന്ന ഈ പണം ഒരുകണക്കുമില്ലാതെ ചിലവാക്കിക്കളയും. ഇത്തരം സ്വഭാവക്കാരായ ചിലര്‍ പണം ഒഴുക്കികളയാന്‍ സാധ്യതയുള്ള വഴികളിതാ
ലണ്ടനില്‍ പോഷായ സ്ഥലത്ത് വീടുകള്‍ വാങ്ങാം
ലണ്ടനിലെ ഹൈഡ് പാര്‍ക്കിനെപ്പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥലം 135 മില്യണിനാണ് ഈ വര്‍ഷം വിറ്റതെന്നാണ് കേള്‍ക്കുന്നത്. വണ്‍ ഹൈഡ് പാര്‍ക്കിലെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ വില സ്വയര്‍ ഫൂട്ടിന് 6,000പൗണ്ടാണ്. ഇത്തരം വില്ലകള്‍ വാങ്ങാം
ഫുട്‌ബോള്‍ സ്റ്റാര്‍:
അവരുടെ പണത്തിന്റെ പകുതി ചിലവാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാം. 80മില്യണ്‍ പൗണ്ടിനാണ് റയല്‍ മാഡ്രിഡ് റൊണാള്‍ഡോയെ സ്വന്തമാക്കിയത്.
ലക്ഷ്വറി കാറുകള്‍:
രാജ്യത്തെ ഏറ്റവും വിലകൂടിയ കാറുകള്‍ വാങ്ങാം. 107 ബുഗാട്ടി വെറോണ്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ വാങ്ങണമെന്നുള്ള തോന്നലുണ്ടാവും. മാര്‍ക്കറ്റില്‍ ഇന്നുള്ളതില്‍ ഏറ്റവും വിലപിടിപ്പുള്ള കാറാണിത്.
കല:
പിക്കാസോയുടെ 1932ലെ മാസ്റ്റര്‍പീസായ നൂഡ്, ഗ്രീന്‍ ലീവ്‌സിന്റെ ബസ്റ്റ് ഫെച്ചഡ് തുടങ്ങിയവ ന്യൂയോര്‍ക്കില്‍ കഴിഞ്ഞവര്‍ഷം നടന്ന ലേലത്തില്‍ പോയത് 70മില്യണ്‍ ഡോളറിനാണ്.
സ്വകാര്യ ദ്വീപ്
ഒരു രസത്തിന് ഏതെങ്കിലും ദ്വീപ് വിലകൊടുത്തുവാങ്ങാം. 37ഏക്കര്‍ വിസ്തൃതിയുള്ള സെന്‍ട്രല്‍ ബഹാമാസിലെ പാരഡൈസ് ദ്വീപിന് 47മില്യണാണ് വില. ഈ ദ്വീപില്‍ ഒരു ലക്ഷ്വറി വീടും ലൈറ്റ് ഹൗസുമുണ്ട്. ബാക്കി സൗകര്യങ്ങളെല്ലാം ഉണ്ടാക്കാം.
ഷാമ്പെയ്ന്‍
ലോകത്തിലെ ഏറ്റവും വിലകൂടി മദ്യങ്ങള്‍ കഴിക്കാനായി ഈ പണം ചിലവാക്കാം.
ആഡംബര ഭക്ഷണം
ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷണം കഴിക്കാനായി ഈ പണം ചിലവാക്കാം. ഒരു കിലോ അല്‍മാസ കാവിയറിന്റെ വില 16,000പൗണ്ടാണ്. ഇതുപോലുള്ളവ വാങ്ങിച്ച് കഴിക്കാം.
ടൈംപീസ്:
ലോകത്തിലെ ഏറ്റവും വിലകൂടിയ വാച്ചുകള്‍ വാങ്ങി ഈ പണം തീര്‍ക്കാം. വജ്രങ്ങളും 18കാരറ്റ് സ്വര്‍ണവും പതിച്ച വാച്ചുകള്‍ ഇന്ന് ലഭ്യമാണ്. 630,000പൗണ്ടാണ് ഇവയ്ക്ക് വില വരിക. അതായത് ഒരു ലോട്ടറി വിജയിക്ക് 225വാച്ചുകള്‍ വാങ്ങാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല