1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: എവറസ്റ്റ് കീഴ്ടടക്കിയ ശേഷം കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം മഞ്ഞുപാളികള്‍ക്ക് അടിയില്‍ കണ്ടെത്തി. ഇരുപത്തേഴുകാരനായ രവി കുമാറിന്റെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് രവികുമാര്‍ ഉള്‍പ്പെടെ നാലു പേര്‍ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞത്.

കഴിഞ്ഞ ദിവസം രാവിലെയാണ് രവികുമാറിന്റെ മൃതദേഹം ഇവരെത്തേടിപ്പോയ ഷെര്‍പ്പമാര്‍ കണ്ടെത്തിയത്. 200 മീറ്റര്‍(650 അടി) ഉയരത്തില്‍ നിന്ന് രവികുമാര്‍ വീണതാകാമെന്ന് കരുതുന്നു. ഇവര്‍ ശനിയാഴ്ച 8850 അടി ഉയരത്തില്‍ വരെ എത്തിയിരുന്നു. പിന്നെ മടങ്ങുന്ന വഴിക്കാണ് ദുരന്തം. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കക്കാരനും സ്‌ളൊവാക്ക്യക്കാരനും, ആസ്‌ട്രേലിയക്കാരനും മലകയറ്റത്തിനിടെ മരണമടഞ്ഞിരുന്നു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് രവികുമാര്‍. എവറസ്റ്റ് കൊടുമുടിയിലെ ഏറ്റവും ഉയരത്തിലുള്ള അവസാനത്തെ വിശ്രമകേന്ദ്രത്തില്‍ നിന്നാണ് ഇയാളുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശനിയാഴ്ച എവറസ്റ്റ് കയറല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് ഇദ്ദഹത്തെ കാണാതായത്. രവികുമാറിന്റെ ഗൈഡായ ലക്പാ വോങ്യാ ഷെര്‍പയെ ശരീരം മരവിച്ച് അബോധാവസ്ഥയില്‍ നാലാമത്തെ ക്യാമ്പില്‍ കണ്ടെത്തിയിരുന്നു.

ഈ സീസണില്‍ ഇതുവരെ ആറുപേരാണ് എവറസ്റ്റില്‍ മരിച്ചത്. ഇത്തവണ 371 പേരാണ് എവറസ്റ്റ് കയറാന്‍ അനുമതി നേടിയത്. ഉയര്‍ന്ന പ്രദേശത്ത് എത്തുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരണമെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.