1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: കശ്മീരില്‍ ആര്‍മി ജീപ്പിനു മുന്നില്‍ അരുദ്ധതി റോയിയെ കെട്ടിവക്കണമായിരുന്നു എന്ന നടല്‍ പരേഷ് റാവലിന്റെ പ്രസ്താവന വിവാദമാകുന്നു. കശ്മീരില്‍ സൈനികര്‍ക്ക് എതിരായ കല്ലേറ് തടയാന്‍ അരുന്ധതി റോയിയെ ജീപ്പിന് മുന്നില്‍ കെട്ടിയിടുന്നതാണ് നല്ലത് എന്നാണ് ബിജെപി എംപിയും നടനനുമായ പരേഷ് റാവല്‍ പറഞ്ഞത്. ഞായറാഴ്ചയായിരുന്നു പരേഷ് തന്റെ വിവാദ ട്വീറ്റ് കുറിച്ചത്.

കഴിഞ്ഞ മാസം തങ്ങളെ കല്ലെറിയുന്നവരുടെ നേതാവ് എന്നാരോപിച്ച് ഒരു യുവാവിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചു സഞ്ചരിച്ചിരുന്നു. ഈ സംഭവം മുന്‍നിര്‍ത്തിയാണ് പരേഷിന്റെ ട്വീറ്റ്. നിരപരാധിയായ ഒരാളെയാണു സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചതെന്നു പറഞ്ഞു വലിയ വിമര്‍ശനമാണ് ഈ കാര്യത്തില്‍ സൈന്യത്തിനെതിരേ ഉണ്ടായതും.

ബിജെപിക്കാരനായ നടന്റെ ട്വീറ്റിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പരേഷിന്റെ ട്വീറ്റിനെതിരെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക സാഗരിക ഘോഷ് രംഗത്തെത്തി. താങ്കളെങ്ങനെയാണ് നല്ലൊരു ജനപ്രതിനിധി ആവുകയെന്നാണ് സാഗരികയുടെ ചോദ്യം. അരുന്ധതി തയ്യാറല്ലെങ്കില്‍ സാഗരികയെ ജീപ്പിന് മുകളില്‍ കെട്ടിയിടാവുന്നതാണ് എന്നാണ് ചിലര്‍ ഇതിന് മറുപടി നല്‍കിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പരേഷ് റാവലിനോട് ചോദിച്ചത് എന്തുകൊണ്ട് പിഡിപിബിജെപി സഖ്യം തുന്നിച്ചേര്‍ത്തവനെ ആയിക്കൂടാ എന്നാണ്. നമുക്ക് വിശാലവും വൈവിധ്യമാര്‍ന്നതുമായ തെരഞ്ഞെടുക്കലുകള്‍ ഉണ്ടെന്നായിരുന്നു തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് റാവല്‍ നല്‍കിയ മറുപടി.

കശ്മീര്‍ വിഷയത്തില്‍ തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കാറുള്ള അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലായ ദി മിനിസ്ട്രി ഓഫ് അട്ട്‌മോസ്റ്റ് ഹാപ്പിനസ് അടുത്ത മാസം പുറത്തിറങ്ങാനിരിക്കുകയാണ്. ബുക്കര്‍ പുരസ്‌കാരം നേടിയ ആയ്ദ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിങ്ക്‌സ് എഴുതി രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോട്ടയം സ്വദേശിനിയായ അരുന്ധതി രണ്ടാമത്തെ നോവലുമായി വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.