സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ സ്ഫോടനം, 19 പേര് കൊല്ലപ്പെട്ടു, ചാവേര്‍ ആക്രമണമെന്ന് സംശയം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. സംഭവത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന് അടച്ചു.
ചാവേറാക്രമണമെന്ന് സംശയിക്കുന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. ഗായിക അരീന ഗ്രാന്‍ഡെ സുരക്ഷിതയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികളടക്കം നിരവധിപ്പേര്‍ ഒരേസമയം 21,000 പേര്‍ക്ക് ഇരിക്കാവുന്ന അരീനയിലെ സ്റ്റേഡിയത്തില്‍ പരിപാടി ആസ്വദിക്കാന്‍ എത്തിയിരുന്നു.
ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചു. 2005 ജൂലൈയില്‍ ലണ്ടനിലെ ഗതാഗതസംവിധാനത്തിലുണ്ടായ ആക്രമണത്തിനു ശേഷം ഉണ്ടാകുന്ന വലിയ അപകടമാണിത്. 52 പേരാണ് അന്നുണ്ടായ ആക്രമണത്തില്‍ മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല