സ്വന്തം ലേഖകന്‍: മുംബൈയില്‍ മുറുക്ക് മോഷ്ടിച്ചു എന്നാരോപിച്ച് എട്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ നഗ്നരാക്കി ചെരുപ്പു മാലയിടീച്ച് നടത്തിച്ചു. നഗ്നരാക്കിയ ശേഷം അവരെ ചെരുപ്പുമാലയിടീക്കുകയും മുഖത്തടിക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്യുകയായിരുന്നു. മുംബൈയിലെ ഉല്സാഹ്നഗറിലാണ് സംഭവം. കടയുടമ മെഹമൂദ് പതാന്‍, മെഹമൂദിന്റെ മക്കളായ ഇര്ഫാന്, സലീം എന്നിവര്‍ക്കെതിരെയാണ് കേസ്.
കുട്ടികളുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരം കച്ചവടക്കാരുടെ പേരില്‍ പരാതി നല്കി. വിശന്നപ്പോള്‍ ഭക്ഷണം തേടി നടക്കുകയായിരുന്ന കുട്ടികളുടെ അമ്മ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ക്ക് അച്ഛനില്ല. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള കുട്ടികളാണ് ഇവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കടക്കാരനും 69 വയസ്സുള്ളയാളുമായ മെഹ്മൂദ് പഠാന്, മക്കളായ 26 കാരന് ഇര്ഫാന്, 22 കാരന് സലീം എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊച്ചുകുട്ടികളോട് ഇവര്‍ നടത്തിയ ക്രൂരത ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് രംഗത്തെത്തിയത്. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ തന്നെ കടയുടമയെയും മക്കളെയും അറസ്റ്റുചെയ്തു. കടയുടമയുടെ അയല്‍വാസികളാണ് ക്രൂരതയ്ക്ക് ഇരയായ കുട്ടികള്‍.
വിശന്നതിനെ തുടര്‍ന്ന ഇവര്‍ കടയില്‍ നിന്നും പായ്ക്കറ്റ് ഭക്ഷണം എടുക്കുകയായിരുന്നു. ചോദിക്കാതെ ഭക്ഷണം എടുത്ത കുട്ടികളെ കടയുടമയും മക്കളും കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മോഷണത്തിന് തല മൊട്ടയടിച്ച് ചെരുപ്പ് മാലയണിയിച്ച് തെരുവിലൂടെ നടത്തിയത്. നിസാര വിലയുള്ള സാധാരണ മുറുക്കിന്റെ പായ്ക്കറ്റായിരുന്നു കുട്ടികള്‍ മോഷ്ടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല