അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവായ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 27, 28 തീയ്യതികളില്‍ ഭക്ത്യാദരവോടെ കൊണ്ടാടുന്നു. 27 ന് വൈകുന്നേരം 6 മണിക്ക് ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ് മാത്യു അച്ചന് കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാകും. തുടര്‍ന്ന് സന്ധ്യാ നമസ്കാരവും ഗാനശുശ്രൂഷയും നടത്തപ്പെടും. പ്രൊഫസര്‍. ഡോ.ചെറിയാന് തോമസ് (പബ്ലിക്കേഷന്‍ ഓഫീസര്‍, OSSAE) നയിക്കുന്ന വചനപ്രഘോഷണം ഉണ്ടായിരിക്കും.
28 ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, അതിന് ശേഷം റവ.ഫാ.വിവേക് വര്‍ഗ്ഗീസ് (റോം) അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. വി.കുര്‍ബാനയ്ക്ക് ശേഷം പൊന്‍കുരിശ് വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ റാസയും, ആശീര്‍വാദവും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ദേവാലയ കൂദാശയുടെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ആരംഭിക്കും. ബോള്ട്ടന് ബീറ്റ്സിന്റെ ശിങ്കാരിമേളവും, ഷിബു പോള്‍ നേതൃത്വം നല്കുന്ന വി ഫോര്‍ യു ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളില്‍ ഭക്ത്യാദര പൂര്‍വ്വം സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും കര്തൃ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം:
ST. GEORGE INDIAN ORTHODOX CHURCH,
SOUTH BELGRAVE SREET,
HALLIWELL, BOLTON
BL1 3 RF.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല