സ്വന്തം ലേഖകന്‍: ‘ഞാന്‍ ആകെ തകര്‍ന്നിരിക്കുന്നു, എന്നോട് ക്ഷമിക്കണം, എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ മാഞ്ചസ്റ്ററില്‍ തന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ പോപ്പ് താരം അരിയാന ഗ്രാന്റിന്റെ പ്രതികരണം.ട്വിറ്ററിലാണ് താരത്തിന്റെ പ്രതികരണം. അരിയാന ഗ്രാന്റിന്റെ സംഗീത പരിപാടിക്കിടയിലായിരുന്നു സ്ഫോടനം നടന്നത്.
പരിപാടി കഴിഞ്ഞ് ആളുകള്‍ സ്റ്റേഡിയത്തിന്റെ പുറത്തേക്കുള്ള വാതിലിന് സമീപമെത്തിയപ്പോളാണ് സ്ഫോടനം നടക്കുന്നതെന്നും, ഭയന്ന് ജനം കുതറിയോടിയെന്നും ദൃക്സാക്ഷികളില്‍ ഒരാള്‍ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി. അരിയാന ഗ്രാന്റിന്റെ ‘ഡേയ്ഞ്ചറസ് വുമണ്‍’ എന്ന് പേരിട്ടിരിക്കുന്ന ലോക പര്യടനത്തിന്റെ ഭാഗമായിട്ടാണ് മാഞ്ചസ്റ്ററില്‍ പരിപാടി അവതരിപ്പിച്ചത്.
മാഞ്ചസ്റ്ററിലെ സംഗീത നിശയ്ക്ക് ശേഷം ബെല്‍ജിയം, പോളണ്ട്, ജെര്‍മനി, സ്വിറ്റ്സര്ലാന്റെ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും അരിയാനയുടെ സംഗീത പരിപാടി നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സ്ഫോടനം അരിയാനയെ മാനസികമായി തളര്‍ത്തിയെന്നും, കഴിയുന്നതും വേഗത്തില്‍ തിരികെ അമേരിക്കയ്ക്ക് പോകാനാണ്ആഗ്രഹിക്കുന്നതെന്നും അരിയാനയുടെ മാനേജര്‍ പറഞ്ഞു.
സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെടുകയും 50 ഓളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രാദേശിക സമയം ഇന്നലെ രാത്രി 10.30 ഓടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് മാഞ്ചസ്റ്ററിലെ ആക്രമണമെന്നാണ് ഐഎസ് കേന്ദ്രങ്ങളില്‍ നിന്നുള്ള സന്ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല