1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

തോമസ് ജോര്‍ജ്: ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായി യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാവുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കലാ കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 42 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്. ജൂണ്‍ 10ന് വോള്‍വര്‍ഹാംപ്റ്റണില്‍ വച്ചാണ് ആദ്യ സംഗമം.

കുടുംബകൂട്ടായ്മക്ക് മുഖ്യ അതിഥിയായി എത്തുന്നത് യുകെയിലെ സീറോ മലബാര്‍ പ്രഥമ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയുന്നതിനും കൂടുതല്‍ പരിചയപ്പെടുന്നതിനുമായി ഒരുക്കിയിരിക്കുന്ന പ്രഥമ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.1996 ല്‍ പാലായില്‍ സ്ഥാപിതമായ ഞാവള്ളി കുടുംബ കൂട്ടായ്മ എല്ലാ വര്‍ഷവും വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:

സഖറിയാസ് ഞാവള്ളി: 07939539405
ബെന്നി: 07398717843
മാത്യു അലക്‌സാണ്ടര്‍: 07904954471
സതീഷ് ഞാവള്ളി: 07538406263

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.