സ്വന്തം ലേഖകന്‍: വീണ്ടും ട്രംപ് നീട്ടിയ കൈതട്ടി മുടിയൊതുക്കി മെലാനിയ, ഇരുവരും തമ്മില്‍ കൈപിടിക്കാന്‍ എന്താണ് തടസമെന്ന് സമൂഹ മാധ്യമങ്ങള്‍. റോമില്‍ വിമാനമിറങ്ങവെ കൈപിടിക്കാനായി ട്രംപ് കൈനീട്ടിയപ്പോള്‍ മെലാനിയ നിരസിക്കുകയായിരുന്നു. ട്രംപ് കൈപിടിക്കാനായി ശ്രമിച്ചപ്പോള്‍ കൈ പിന്‍വലിച്ച മെലാനിയ കാറ്റില്‍ പറന്ന തന്റെ മുടി ഒതുക്കി. തുടര്‍ന്ന് അവരോടൊന്നിച്ച് ട്രംപ് വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴും ട്രംപിന്റെ കൈപിടിക്കാന്‍ മെലാനിയ വിസമ്മതിച്ചിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ റെഡ് കാര്‍പ്പറ്റില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമൊപ്പം നടക്കവേയാണ് ട്രംപിന്റെ കൈ ഭാര്യ തട്ടിമാറ്റിയത്. ഇസ്രായേല്‍ പ്രധാനമന്ത്രിക്കും ഭാര്യക്കുമൊപ്പം നടന്ന ട്രംപിന് പിന്നാലെയാണ് ഭാര്യ മെലാനിയ നടന്നു വന്നത്.
കാത്തുനിന്ന മാധ്യമങ്ങള്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ അദ്ദേഹം ഭാര്യയുടെ നേര്‍ക്ക് കൈ നീട്ടുകയായിരുന്നു. എന്നാല്‍ മെലാനിയ കൈ തട്ടിമാറ്റുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സമാന സംഭവം റോമിലും ആവര്‍ത്തിച്ചതോടെ ഇത് ഏറ്റെടുത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. വിദേശ രാജ്യങ്ങളില്‍ ചെന്നിട്ട് ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന പ്രസിഡന്റിനും ഭാര്യയ്ക്കുമെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല