സ്വന്തം ലേഖകന്‍: ആത്മഹത്യ ചെയ്യാന്‍ കാമുകന് സ്വയം നിറയൊഴിച്ചു, തലയോട്ടി തുളച്ച് പുറത്തെത്തിയ വെടിയുണ്ട കാമുകിയുടെ ജീവനെടുത്തു, കാമുകനെതിരെ കേസ്. കഴിഞ്ഞ മാസം അലാസ്കയിലാണ് ദാരുണമായ സംഭവമുണ്ടായത്. 22 കാരിയായ ബ്രിട്ട്നി മെയ്ഹാഗ് ആണ് മരിച്ചത്. വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 21 കാരനായ സിബ്സണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
സംഭവശേഷം പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ബ്രിട്ട്നി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ഒറ്റ ഉണ്ടയാണ് രണ്ടു പേരുടെ ദേഹത്തും തുളച്ചു കയറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പരുക്കുകള്‍ അതിജീവിച്ചതോടെയാണ് സിബ്സണോട് അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ ചോദിച്ചറിയാനായത്.
ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അമിതമായി മദ്യപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സിബ്സണെ ബ്രിട്ട്നി പിന്തിരിപ്പിക്കാന് ശ്രമിക്കുമ്പോഴാണ് സിബ്സന്റെ തലയോട്ടിയുടെ മുകള്ഭാഗം തുളച്ച് പുറത്തെത്തിയ വെടിയുണ്ട ബ്രിട്ട്നിയുടെ ജീവനെടുത്തത്. സിബ്സന്റെ തലയുടെ ഇടത് ഭാഗത്ത് വെടിയുണ്ട കയറിയ പാടും തലയുടെ മുകളില്‍ വെടിയുണ്ട പുറത്തു പോയതിന്റെ മുറിവുമുണ്ട്.
സംഭവമുണ്ടായ ഉടന്‍ ബ്രിട്ട്നി അയല്‍വാസിയെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു. അയല്വീട്ടുകാരന് അറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.ഇരുവരും അപ്പോള്‍ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ആന്തരിക രക്തസ്വാവം മൂലം ആശുപത്രിയില്‍വച്ച് ബ്രിട്ട്നി മരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല