സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്ന വാഗ്ദാനവുമായി യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ പ്രകടന പത്രിക. ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബ്രിട്ടനില്‍ ബുര്‍ഖ നിരോധിക്കുമെന്നും സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റമിന്‍ ഡി ശരീരത്തിലെത്തുന്നത് തടയുന്ന വസ്ത്രധാരണ രീതിയാണിതെന്നും പാര്‍ട്ടി പത്രികയില്‍ വ്യക്തമാക്കുന്നു.
ബുര്‍ഖ ധരിച്ചാല്‍ പൊതു ഇടങ്ങളില്‍ ആളുകള്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് ആശയവിനിമയത്തിന് തടസ്സമാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും വിജ്ഞാപനത്തിലുണ്ട്. ഇത്തരം വസ്ത്രങ്ങള്‍ ആളുകളുടെ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നു, പീഡനം നേരിട്ടവരുടെ മുറിവുകള്‍ മറയ്ക്കുന്നു ഇതൊന്നും ശരിയായ കാര്യമല്ല. ബുര്‍ഖ നിരോധനം ന്യായീകരിച്ചു കൊണ്ട് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ സ്ത്രീകള്‍ക്കും അവസരങ്ങള്‍ തുറക്കുന്നതാണു തങ്ങളുടെ ലക്ഷ്യം എന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു. 22 പേരുടെ ജീവന്‍ അപഹരിച്ച മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്നു ദിവസങ്ങള്‍ക്കകമാണു പോള്‍ നുട്ടലിന്റെ നേതൃത്വത്തിലുള്ള യുകെഐപി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയത്. മനുഷ്യത്വമില്ലാത്ത ബുര്‍ഖയും പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്നതും നിരോധിക്കുമെന്നു പാര്‍ട്ടി പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നു ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല