1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2017

ജോസ് പുത്തന്‍കളം: യുകെകെസിഎ കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം. ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷനില്‍ കലാപരിപാടികളുടെ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം.

രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ റോയ്‌സ് കോഴ്‌സ് സെന്ററിലെ അതിബൃഹത്തായ വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹ്രസ്യമായ വിവരണവും സദസ്സിനെ ആസ്വാദ്യകരമാക്കുന്ന വിധത്തിലുള്ള സംസാര ശൈലിയും ഉള്ളവര്‍ക്ക് കണ്‍വന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണാവസരമാണ്. യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി മുഖാന്തിരം പേരുകള്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ ജൂണ്‍ 10ന് മുന്‍പായി അറിയിക്കേണ്ടതാണ്.

ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. കലാപരിപാടി അവതാരകരായുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 07975555184 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.