സ്വന്തം ലേഖകന്‍: 60 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അമേരിക്കന്‍ നഴ്സ് മരണത്തിന്റെ മാലഖക്കെതിരെ വീണ്ടും കേസ്, 11 മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കുത്തിവച്ച് കൊന്നതായി ആരോപണം. മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മുന്‍ ടെക്സസ് നഴ്സ് ജനെനീ ജോണ്‍സിനെതിരെ മുപ്പത് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ കൂടി കൊലപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജോണ്‍സ് വിഷവസ്തു കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 1981 ല്‍ ചെല്‍സീ മക്സില്ലന് എന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ക്ക് കോടതി 99 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു മുന്‍പാണ് ജോഷ്വ സോയര്‍ എന്ന കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയത്. 60 കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.
അതേസമയം, ശിക്ഷിക്കപ്പെട്ട കേസില്‍ നിയമത്തിന്റെ പഴുത് ഉപയോഗപ്പെടുത്തി ഇവര്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 66 കാരിയായ ജോണ്‍സിന് ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിലും ഇളവ് ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ പുതിയ കേസില്‍ വിചാരണ എങ്ങനെ പുരോഗമിക്കുന്നു എന്നതിന് ആശ്രയിച്ചിരിക്കും മരണത്തിന്റെ മാലാഖ പുറംലോകം കാണുന്ന കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല