സ്വന്തം ലേഖകന്‍: അമേരിക്കയില്‍ യുവാക്കള്‍ ചീങ്കണ്ണി കുഞ്ഞിന് ബലം പ്രയോഗിച്ച് ബിയര്‍ നല്കി, പിന്നീട് സംഭവിച്ചത്! സൗത്ത് കരോളിനയിലാണ് ഇരുപതുകാരനായ ജോസസ് ആന്‍ഡ്രൂ ഫ്ളോയിഡ്, ഇരുപത്തിയൊന്നുകാരനായ സചാറി ലോയിഡ് ബ്രൗണ്‍ എന്നിവര്‍ ചീങ്കണ്ണിക്കുഞ്ഞിനെ ബലമായി ബിയര്‍ കുടിപ്പിച്ചത്. ഇരുവരേയും ഒട്ടും വൈകാതെ സൗത്ത് കരോളിന നാച്വറല്‍ റിസോഴ്സസ് വിഭാഗം അറസ്റ്റു ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. സൗത്ത് കരോളിനയിലെ വന പ്രദേശത്തെത്തിയ സുഹൃത്തുക്കള്‍ ചീങ്കണ്ണി കുഞ്ഞിനെ പിടിച്ച്, ബലം പ്രയോഗിച്ച് വായ് തുറന്ന് ബിയര്‍ ഒഴിച്ചു നല്‍കുകയായിരുന്നു. ഇരുപത് ഇഞ്ചോളം നീളം വരുന്നകാണ് ചീങ്കണ്ണി കുഞ്ഞ്. ബിയര്‍ നല്കിയ ശേഷം ഇതിനെ വിട്ടയക്കുകയും ചെയ്തു.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സുഹൃത്തുക്കള്‍ അപ്പോള്‍ തന്നെ സ്നാപ് ചാറ്റിലും ഫെയ്സ്ബുക്കിലും പങ്കുവെച്ചു. ഫെയ്സ്ബുക്കില്‍ നിരവധിയാളുകള്‍ ഇത് കാണുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. ചിത്രങ്ങള്‍ മൃഗസംരക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരും കുടുങ്ങിയത്. സുഹൃത്തുക്കള്‍ രണ്ടു പേരും 300 ഡോളര്‍ (ഏകദേശം 20000 രൂപ) വീതം പിഴയടക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല