സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിസിസിപ്പിയില്‍ മൂന്നു വീടുകളില്‍ വെടിവെപ്പ്, തോക്കുമായി എത്തിയ ആക്രമി വെടിവെച്ചിട്ടത് എട്ടു പേരെ. മിസിസിപ്പിയിലുള്ള ലിങ്കണ്‍ കൗണ്ടിയില്‍ നടന്ന വെടിവെപ്പിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ ആളെന്ന് സംശയിക്കുന്ന കോറി ഗോഡ്‌ബോള്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ അക്രമം നടത്തിയത് ഇയാളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കോറി ബന്ദിയാക്കിവെച്ചിരുന്ന പതിനാറുകാരനെ മോചിപ്പിച്ചു. ദൃക്‌സാക്ഷികള്‍ വെടിവെപ്പിനെക്കുറിച്ച് പോലീസിനെ അറിയിക്കുമ്പോള്‍ കോറി ഭാര്യയും കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസിന് ജീവനോടെ പിടികൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോറി പറഞ്ഞു. വെടിയേറ്റ് മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
തെക്കന്‍ ജാക്ംസണില്‍ നിന്നും 68 മൈല്‍ അകലെയാണ് വെടിവെപ്പ് നടന്നത്. ഒരു പൊലീസ് ഡെപ്യൂട്ടിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങളും ആക്രമണം നടത്താനുണ്ടായ കാരണവും വ്യക്തമായിട്ടില്ല. ആക്രമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് കൊല്ലപ്പെട്ടവരെ നേരത്തേ പരിചയമുണ്ടോയെന്നും കാര്യത്തിലും അവ്യക്തത തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല