സ്വന്തം ലേഖകന്‍: കുല്ഭൂഷന് ജാദവിന്റെ ഭാവി വീണ്ടും പാക് നിയമത്തിന്റെ തുലാസില്‍, ഉടന്‍ തൂക്കിലേറ്റണമെന്ന് പാക് സുപ്രീം കോടതിയില്‍ ഹര്‍ജി. മുസമില്‍ അലി എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന് പിടികൂടിയ കുല്ഭൂഷന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു.
ഇതിനതെിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. ഓഗസ്റ്റില്‍ അന്തിമ വിധി വരുന്നത് വരെ കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പിലാക്കരുതെന്നാണ് കോടതി വിധി. അന്താരാഷ്ട്ര കോടതിയില്‍ നടപടികള്‍ പുരോഗമിക്കവെയാണ് വധശിക്ഷ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര, നിയമ വകുപ്പ് സെക്രട്ടറിമാരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനം ചെയ്തയാളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ പാകിസ്താന് പൗരന്മാര്ക്ക് അവകാശമുണ്ടെന്ന് ഹര്ജിക്കാരന് പറഞ്ഞു. റോ ചാരനായ കുല്ഭൂഷന് ജാദവിനെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്നും അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ അവകാശവാദം. എന്നാല്‍ കൂല്‍ഭൂഷന്‍ ചാരനല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല