സ്വന്തം ലേഖകന്‍: ‘ബീഫ് ഞങ്ങളുടെ വികാരം, പറ്റുമെങ്കില്‍ തടഞ്ഞോ,’ കണ്ണൂരില്‍ പോത്തിനെ അറക്കുന്നുവെന്ന് പോസ്റ്റിട്ട ബിജെപിയുടെ ഡല്‍ഹി വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ ഒറ്റക്കെട്ടായി മലയാളികളുടെ പൊങ്കാല. ഫെയ്സ്ബുക്ക് പേജില്‍ കലിപ്പ് തീര്‍ത്ത് മലയാളികള്‍. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പോത്തിനെ അറുത്ത വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അതിന്റെ ലിങ്ക് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു തജീന്ദര്‍ ബഗ്ഗ.
പോത്തിനെ കശാപ്പു ചെയ്യാനായി വില്‍ക്കുന്നത് നിരോധിച്ചതിനാല്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായി പ്രതിഷേധം ഉയര്‍ത്തിയിരുന്ന ഫേസ്ബുക്കിലെ മലയാളികള്‍ ആദ്യം ബഗ്ഗ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ ലിങ്ക് അടങ്ങിയ പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. മലയാളത്തിനുപുറമെ ബഗ്ഗയ്ക്ക് മനസിലാകുന്നതും ആകാത്തതുമായ പല ഭാഷകളിലും കമന്റുകളുണ്ട്. ഉത്തര്‍ പ്രദേശില്‍നിന്ന് അറബ് രാജ്യങ്ങളിലേയ്ക്കുള്പ്പെടെ കയറ്റി അയയ്ക്കുന്ന ബീഫ് മരത്തില്‍ ഉണ്ടാകുന്നതാണോ എന്നും ഒരാള്‍ കമന്റില്‍ ചോദിക്കുന്നു.
‘ഉള്ളിക്കറിയും’ പൊറോട്ടയും ആസ്വദിച്ച് കഴിക്കുന്ന ബിജെപി നേതാക്കളുടെ ചിത്രങ്ങളും കമന്റിലുണ്ട്. കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തുന്ന ചിത്രങ്ങളും പലതരത്തിലുള്ള ബീഫ് വിഭവങ്ങളുടെ ചിത്രവും ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. കന്നുകാലി കശാപ്പു നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ബീഫ് ഫെസ്റ്റുകളായും മറ്റും കേരളത്തിലുടനീളം പ്രതിഷേധമയുരുന്ന സാഹചര്യത്തില്‍ ബി.ജെ.പി വക്താവിന്റെ പോസ്റ്റ് തിരിച്ചടിയാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല