1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2017

സ്വന്തം ലേഖകന്‍: ദൈവ വിശ്വാസമില്ലാത്തവര്‍ക്ക് ബുദ്ധി കൂടും!, പുതിയ കണ്ടെത്തലുമായി ഗവേഷകര്‍. ആള്‍സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ചിലേയും നെതര്‍ലന്റിലെ റോട്ടര്‍ഡാം സര്‍വകലാശാലയിലേയും വിദഗ്ദരാണ് പുതിയ അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുദ്ധി കൂടുന്തോറും നിലവിലുള്ള വ്യവസ്ഥിതികളേയും ചട്ടക്കൂടുകളേയും മറികടക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

പൂര്‍വികരാണ് ഇത്തരം വിശ്വാസങ്ങള്‍ നിര്‍മിച്ചതും അത് അവരവരുടെ കാലത്തെ ശാസ്ത്ര പുരോഗതിക്കനുസരിച്ച് മനസിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളെ അവരവരുടേതായ ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്തത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരുന്നു വിശ്വാസത്തിന്റെ പ്രയോജനം. എന്നാല്‍ നാസ്തികന്‍ പ്രശ്‌ന പരിഹാരത്തിനായി വിശ്വാസത്തേയോ ദൈവത്തേയോ ആശ്രയിക്കുന്നേയില്ലെന്ന് ഗവേഷകര്‍ പറയുന്നു.

‘പ്രാഥമികമായ മനുഷ്യ വാസനയായാണ് വിശ്വാസത്തെ കരുതിപ്പോകുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അധികാരം സ്ഥാപിക്കുക എന്നതാണ് വിശ്വാസത്തിന്റെ ലക്ഷ്യം. പണ്ടു മുതലേ നിലനില്‍ക്കുന്നതാണ് മിക്ക വിശ്വാസങ്ങളും. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ചോദനയാണത്. എന്നാല്‍ നിരീശ്വര വിശ്വാസികള്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു,’ ഗവേഷകരില്‍ ഒരാളായ എഡ്വേര്‍ഡ് ഡട്ടണ്‍ പറയുന്നു.

മാറിമറിയുന്ന സാഹചര്യങ്ങളില്‍ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നവര്‍ക്ക് ബുദ്ധി വളരെ കൂടുതലായിരിക്കും, അവരുടെ ആവശ്യകത ഏറിവരികയുമാണെന്ന് മറ്റൊരു ഗവേഷകയായ ദിമിത്രി വാന്‍ഡര്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവ വിശ്വാസത്തെ ആശ്രയിക്കാത്ത നിരീശ്വര വാദികള്‍ മികച്ച പ്രശ്‌ന പരിഹാരകരുമാണെന്ന് പഠനം പറയുന്നു. റവലൂഷണറി സൈക്കോളജി സയന്‍സ് എന്ന ജേണലിലൂടെയാണ് പഠനം പുറത്തുവന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.