സ്വന്തം ലേഖകന്‍: യോഗിയുടെ യുപിയില്‍ സ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം, രണ്ടു സ്ത്രീകളെ 14 ആക്രമികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 14 പുരുഷന്മാര് ചേര്‍ന്ന് രണ്ട് സ്ത്രീകളെ അപമാനിക്കുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടക്കുന്നതുമായ രംഗങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. അക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോ അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാംപുരിലെ തണ്ട ഗ്രാമത്തിലെ സംഭവം എന്ന് നടന്നതാണെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്നാണ് പൊലീസ് ബലാല്‍സംഗക്കേസ്? രജിസ്റ്റര്‍ ചെയ്തത്. പ്രധാന പ്രതിയെ പിടികൂടിയതായും മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഇരയായ സ്ത്രീകളെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ വീതി കുറഞ്ഞ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീകളെ മോട്ടോര്‍ ബൈക്കിലെത്തിയ സംഘം തടയുന്നതും ഉന്തുന്നതും തള്ളുന്നതും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുന്നതും എല്ലാം വിഡിയോയില്‍ വ്യക്തമാണ്.
സ്ത്രീകളുടെ അപേക്ഷകളും നിലവിളിയും കേള്‍ക്കാം. തങ്ങളെ ഉപദ്രവിക്കരുതെന്നും പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ പറയുന്നതും വിഡിയോയില്‍ കാണാം. വന്‍ഭൂരിപക്ഷത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ജെവാറില്‍ ഒരു പുരുഷനെ വെടിവെച്ചുകൊന്ന കൊള്ളക്കാരുടെ സംഘം 4 സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല