സ്വന്തം ലേഖകന്‍: പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തിങ്കളാഴ്ച തുടക്കം, ജര്‍മനി, സ്പെയിന്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര േമാദി നാലു രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് തിങ്കളാഴ്ച പുറപ്പെടും. ജര്‍മനി, സ്പെയിന്, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആറു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ആദ്യം ജര്‍മനിയിലാണ് മോദി എത്തുക. അവിടെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച അവിടെനിന്ന് സ്പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്.
സ്പെയിന് സന്ദര്‍ശനത്തിന് ശേഷം റഷ്യയിലേക്ക് പോകും. ഈ മാസം 31 മുതല്‍ ജൂണ്‍ രണ്ടു വരെയുള്ള സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ രണ്ടിന് മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരിസില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മൂന്നിനാണ് ഇന്ത്യയിലേക്കുള്ള മടക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല