ഇന്ത്യന്‍ സിനിമയില്‍ ഇത് റീമേക്കുകളുടേയും രണ്ടാം ഭാഗങ്ങളുടേയും കാലം. ബോളിവുഡ്, കോളിവുഡ്, മോളിവുഡ് വ്യത്യാസമില്ലാതെ എല്ലായിടത്തും മുന്‍കാല ചിത്രങ്ങള്‍ പരിഷ്‌കരിക്കുകയാണ്. ബോഡിഗാഡ്, മര്‍ഡര്‍, രതിനിര്‍വേദം, ദി കിംഗ് തുടങ്ങി ഈ നിരനീളുകയാണ്.
പുതിയ റീമേക്ക് വാര്‍ത്ത പുറത്തുവരുന്നത് ബോളിവുഡില്‍ നിന്നാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ജന്നത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുകയാണ്. മര്‍ഡര്‍ 2 പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ മര്‍ഡര്‍ 3യും അതിലെ താരങ്ങളെയും പ്രഖ്യാപിച്ച മഹേഷ് ഭട്ടാണ് ജന്നത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നറിയിച്ചത്.
ചുംബനവീരന്‍ ഇമ്രാന്‍ ഹാഷ്മിയും സോനല്‍ ചൗഹാനും പ്രധാനവേഷത്തിലെത്തിയ ജന്നത്ത് 2008ലാണ് പുറത്തിറങ്ങിയത്. കുനാല്‍ ദേശ്മുഖായിരുന്നു ‘ജന്നത്ത്’ സംവിധാനം ചെയ്തത്. എന്നാല്‍ പുതിയ ചിത്രത്തില്‍ ഇവര്‍ക്ക് പകരം കുനാല്‍ കേമുവും അമൃതപുരിയുമായിരിക്കുമെന്ന് ഭട്ട് അറിയിച്ചു. ഉപേന്ദ്ര സിദ്ദായി കഥയെഴുതുന്ന ജന്നത്ത് 2 വിശാല്‍ മഹാദ്കര്‍ സംവിധാനം ചെയ്യും.
ബോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന മര്‍ഡറിന്റെ രണ്ടാം ഭാഗം നിര്‍മ്മിച്ച് വിജയം കൊയ്ത ഭട്ട് ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല