സ്വന്തം ലേഖകന്‍: ബ്രസീലില്‍ ജനിച്ചയുടന്‍ കുഞ്ഞ് നടന്നു, വീഡിയോ കണ്ട് അന്തംവിട്ട് ഇന്റര്‍നെറ്റ് ലോകം. ജനിച്ച ഉടന്‍ നഴ്സിന്റെ കൈയില്‍ തൂങ്ങി കാലടികള്‍വെച്ച് മുന്നോട്ടായുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ബ്രസീലിലെ ഒരു മെറ്റേണിറ്റി ആശുപത്രിയില്‍ ജനിച്ചുവെന്ന് കരുതുന്ന പെണ്‍കുഞ്ഞാണ് ആശുപത്രി അധികൃതരെ ഞെട്ടിച്ചുകൊണ്ട് ജനിച്ചയുടന്‍ നടക്കാന്‍ ശ്രമിച്ചത്.
നഴ്സ് കുഞ്ഞിനെ കുളിപ്പിക്കാനായി എടുത്തപ്പോഴാണ് സംഭവം. കുഞ്ഞ് നടന്നുവെന്നത് അവര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. കുഞ്ഞിന്റെ നെഞ്ചിനോട് നഴ്സിന്റെ ഒരു കൈ ചുറ്റിപ്പിടിച്ചിരിക്കുന്നതും കുഞ്ഞ് സ്വയം കാല് പൊക്കി നടക്കാനായുന്നതും ചിത്രത്തില്‍ വ്യക്തമായി കാണാം. ഇതു കണ്ട നഴ്സ് അദ്ഭുതപരതന്ത്രയായി ദൈവത്തെ വിളിക്കുന്നതും ഇതോടെ റൂമിലുള്ള മറ്റൊരാള്‍ ഈ ദൃശ്യം പകര്‍ത്താന്‍ തിരക്കുകൂട്ടുന്നതും കേള്‍ക്കാം. കാഴ്ച കാണാന്‍ മറ്റുള്ളവരെ ഉറക്കെ വിളിക്കുന്നുമുണ്ട് അവര്‍.
വെള്ളിയാഴ്ച സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതിനകം വന്‍ ഹിറ്റായിക്കഴിഞ്ഞു. ഇതോടെ അദ്ഭുത ശിശു എന്ന പേരും കുഞ്ഞിന് വീണു. അതേസമയം, സംഭവം നടന്ന കൃത്യമായ സ്ഥലമോ ആരുടെ കുഞ്ഞാണെന്നോ വ്യക്തമല്ല. എന്നാല്‍, നഴ്സിന്റെ വസ്ത്രത്തിലെ ചിഹ്നത്തില്‍നിന്ന് ഇത് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാന്‍ഡെ സംസ്ഥാനത്തെ സാന്താക്രൂസ് ആശുപത്രിയാണെന്നാണ് ബ്രസീലുകാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല