സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനെ പിടിച്ചു കുലുക്കി മോറ ചുഴലിക്കാറ്റ്, റോംഹിഗ്യ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്‍ നാശനഷ്ടം, മൂന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 150 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച മോറ ചുഴലിക്കൊടുങ്കാറ്റില്‍ 6 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കാറ്റില്‍ വീടും മരങ്ങളും തകര്‍ന്നുവീണ് ആറു പേര് മരിച്ചതായും ബംഗ്ലാദേശ് മാധ്യമങ്ങള്‍ പറയുന്നു. തീരദേശമേഖലയില്‍ മഴ കനക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.
അതേസമയം മോറ വടക്കോട്ട് നീങ്ങിയതായി മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. തീരദേശ ജില്ലകളില്‍ വീശിയ മോറ കൊടുങ്കാറ്റില്‍ മ്യാന്മറിലെ രോഹിംഗ്യ മുസ്ലിംകളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തകര്‍ന്നിടഞ്ഞു. ദുരിതത്തില്‍. കോക്സ് ബസാര്‍ ജില്ലയിലെ കോക്സ് ബസാര്‍ ജില്ലയിലെ സെന്റ് മാര്ട്ടിന്, തെക്നാഫ് ദ്വീപുകളിലാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയത്. ബാലുഖാലി, കുടുപലോങ് ക്യാമ്പുകളിലെ അഭയാര്‍ത്ഥി കുടിലുകള്‍ തകര്‍ന്നതായി ഷംസുല്‍ അലം എന്ന അഭയാര്‍ത്ഥി നേതാവ് വ്യക്തമാക്കി.
തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ മ്യാന്മര് ആര്‍മിയുടെ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നതോടെ മ്യാന്മര് വിടേണ്ടി വന്ന 74,000 രോഹിംഗ്യ മുസ്ലിംകള് ആണ് ബംഗ്ലാദേശില്‍ അഭയം തേടിയത്. ഇപ്പോള്‍ രണ്ടു ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്നത്. കാറ്റ് ഇപ്പോഴും ആഞ്ഞു വീശുന്നതിനാല്‍ നാശനഷ്ടങ്ങളെ കുറിച്ചുള്ള കൃത്യമയാ കണക്കുകള്‍ ലഭ്യമല്ല.
ചുഴലിക്കാറ്റ് കേരളത്തിലേക്കും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വരെ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയിലും മ്യാന്മറിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ബംഗ്ലാദേശ് തീരം വിട്ട് മോറ കൂടുതല്‍ വടക്കോട്ട് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശ്രീലങ്കയില്‍ 180 പേരുടെ ജീവനെടുത്ത പേമാരിക്കും പ്രളയത്തിനും കാരണം മോറ തന്നെയാണെന്ന് വിദഗ്ദര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല