സ്വന്തം ലേഖകന്‍: ഭീകരവാദത്തിന് എതിരായ യുദ്ധത്തില്‍ യൂറോപ്പ് നായക സ്ഥാനത്തെന്ന് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം അവസാനിച്ചു, ബുധനാഴ്ച സ്പെയിനിലേക്ക്. ആറു ദിവസം നീണ്ടു നില്ക്കുന്ന വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ മോദി. ജര്‍മ്മന്‍ ചാന്‍സിലറായ ആഞ്ജല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ജര്‍മ്മനിയിലെ ചരിത്രമുറങ്ങുന്ന പതിനെട്ടാം നൂറ്റാണ്ടിലെ സ്കോള്‍സ് മെസ്ബര്ഗിന് മുന്നിലുള്ള പുല്‍ത്തകിടിയിലൂടെ നടന്നായിരുന്നു ഇരുവരുടേയും ചര്‍ച്ചകള്‍.
കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വാണിജ്യ ബന്ധം ശക്തിപെടുത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്. മനുഷ്യത്തത്തിനു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തെ ഫലപ്രദമായി നേരിടുന്നതിന് യൂറോപ്പ് മുഖ്യ പങ്കു വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് സന്ദര്‍ശനം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു. തീവ്രവാദത്തിനും നിക്ഷേപത്തിനും അടക്കം നിരവധി കാര്യങ്ങളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒരുമിച്ച് പദ്ധതികള്‍ ആസുത്രണം ചെയ്യുമെന്നും പ്രധാനമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മോദി ഇന്ന് സ്പെയിനിലെത്തും. 30വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സപെയിന്‍ സന്ദര്‍ശിക്കുന്നത്.
സ്പാനിഷ് പ്രധാനമന്ത്രി മര്യാനോ രജോയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം സ്വാഗതം ചെയ്യും.തുടര്‍ന്ന് നാളെ റഷ്യയിലേക്ക് തിരിക്കുന്ന നരേന്ദ്രമോദി പ്രസിഡന്റ് വ്ളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും.പാക്കിസ്ഥാനുമായി സഹകരിക്കാനുള്ള റഷ്യന്‍ നീക്കത്തിലെ ഇന്ത്യന്‍ ആശങ്കകള്‍ മോദി പുടിനെ അറിയിക്കും. തുടര്‍ന്ന് ഫ്രാന്‍സിലും സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല