സ്വന്തം ലേഖകന്‍: അമേരിക്കന്‍ വീസ, അപേക്ഷകര്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവിത രേഖയും നല്‍കണം. വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്കി. ഇതോടെ വീസയ്ക്കു അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ അഞ്ചുവര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവചരിത്രവും നല്‍കേണ്ടിവരും.
മേയ് 23ന് ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റാണു ഇതുസംബന്ധിച്ച നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. അപേക്ഷയോടൊപ്പം കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകരുടെ മുന്‍ പാസ്പോര്‍ട്ട് നമ്പരുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്, 15 വര്‍ഷത്തെ ജീവിതരേഖ, ജോലി, യാത്രാ വിവരങ്ങള്‍ തുടങ്ങിയവ ചോദിച്ചുവാങ്ങാനാണ് അനുമതി.
തീരുമാനത്തിനെതിരേ വിദ്യാഭ്യാസഅക്കാഡമിക് മേഖലകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവെങ്കിലും ദേശീയ സുരക്ഷയെന്ന വാദം ഉയര്‍ത്തി ഇതു തള്ളിക്കളയുകയായിരുന്നു. പുതിയ ചോദ്യങ്ങള്‍ വിശകലനം ചെയ്യേണ്ടിവരുമെന്നതിനാല്‍ വീസ ലഭിക്കാന്‍ കാലതാമസം ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വിദേശികള്‍ക്ക് വിസ അനുവദിക്കൂ എന്താണ് ട്രംപ് ഭരണകൂടത്തിന്റെ നയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല