യൂറോപ്പിലെ എക്കാലത്തെയും ഏറ്റവും വലിയ സമ്മാനതുകയായ 162 മില്യന്‍ പൌണ്ട് നേടിയ മഹാഭാഗ്യവാന് ഒടുവില്‍ തന്റെ സമ്മാനത്തുക കൈപറ്റി. എന്നാല്‍ ഇയാള്‍ ആരാണ് എന്നത് ഇപ്പോഴും അഞ്ജാതം. ലോട്ടറി നടത്തിപ്പുകാരായ കേമ്ലോറ്റ് പറയുന്നത് വിജയ് അഞ്ജാതനായ് തുടരണോ അതോ മാധ്യമങ്ങള്‍ക്ക് മുന്പില് വരണമോ എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. ഈ ലോട്ടറി തുക കൈപ്പറ്റിയിരിക്കുന്നത് ഒരാളാണോ അതോ ഒന്നിലധികം ആളുകളുണ്ടോ എന്നൊന്നും ഇതുവരെ അറിയാന്‍ ആയിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നറുക്കെടുപ്പ് നടന്നതെങ്കിലും ഒരു ദിവസത്തിനു ശേഷമാണ് വിജയ് സമ്മാനത്തുക കൈപ്പറ്റാന്‍ എത്തിയത്. സമ്മാനത്തുക ആരും കൈ പറ്റാന്‍ എത്താതായപ്പോള്‍ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടു കാണുമോ എന്ന് പോലും പേടിച്ചിരുന്നു. കൃത്യമായ് പറഞ്ഞാല്‍ 161,653,000 പൌണ്ടാണ് സമ്മാനത്തുകയായി ആ ഭാഗ്യവാന് ലഭിച്ചത്.
യുകെയില്‍ നിന്ന് തന്നെയുള്ള രണ്ടു പേര്‍ക്ക് അഞ്ച് നന്വരും ഒരു സ്റ്റാറും ഒത്തു വന്നതിനാല്‍ 1 .7 മില്ല്യന്‍ പൌണ്ട് കിട്ടിയിട്ടുണ്ട്, അവരും സമ്മാനത്തുക കൈപറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 113 മില്യന്‍ പൌണ്ട് നേടിയ ഒരു യുകെക്കാരന് അഞ്ജാതന്റെ റെക്കോര്‍ഡ് ആണ് 162 മില്ല്യന്‍ പൌണ്ട് നേടിയ പുതിയ വിജയി മറികടന്നിരിക്കുന്നത്. വലിയ തുക കിട്ടിയവരില്‍ ഇതുവരെ പൊതു മധ്യത്തില്‍ വന്നിട്ടുള്ളത് 56 മില്യന്‍ പൌണ്ട് നേടിയ നിഘല്, ജസ്റ്റിന് പേജ് എന്നീ പങ്കാളികള്‍ മാത്രമാണ്, നാഷണല്‍ ലോട്ടറി വിജയികള്ക്കിടയിലെ ധനികര്‍ക്കിടയില്‍ നാലാം സ്ഥാനത്താണ് അവരിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല